Current Date

Search
Close this search box.
Search
Close this search box.

ഖുര്‍ആന്‍ പ്രബന്ധ മത്സരം

കോഴിക്കോട്: ഇസ്ലാഹിയ കോളജ് ചേന്ദമംഗല്ലൂര്‍ ഓള്‍ഡ് സ്റ്റുഡന്റ്‌സ് അസോസിയേഷന്‍ (ഇക്കോസ) സംഘടിപ്പിക്കുന്ന കെ.സി. അബ്ദുല്ല മൗലവി അനുസ്മരണാര്‍ഥമുള്ള പ്രഥമ ഖുര്‍ആന്‍ കോണ്‍ഫറന്‍സുമായി ബന്ധപ്പെട്ട് ഹയര്‍സെക്കന്‍ഡറി, ഡിഗ്രി, പി.ജി വിദ്യാര്‍ഥികള്‍ക്കായി ഗവേഷണ പ്രബന്ധ മത്സരം നടത്തുന്നു.

‘നീതിയുടെ വെളിപാട്: ഖുര്‍ആനിക നിയമ പ്രമാണങ്ങളുടെ താരതമ്യ വീക്ഷണം’ എന്ന വിഷയത്തിലുള്ള പ്രബന്ധം ആഗസ്റ്റ് 15ന് മുമ്പായി [email protected] എന്ന ഇ-മെയിലിലേക്ക് അയക്കണം. 4000 വാക്കുകളില്‍ കവിയരുത്. സ്വയം സാക്ഷ്യപ്പെടുത്തിയ കത്തോ സ്ഥാപനത്തില്‍ നിന്നുള്ള റെക്കമെന്‍ഡേഷന്‍ ലെറ്ററോ പേപ്പറിന് ഒപ്പം വെക്കണം.

തെരഞ്ഞെടുക്കപ്പെടുന്ന ഏറ്റവും മികച്ച മൂന്ന് പ്രബന്ധങ്ങള്‍ക്ക് യഥാക്രമം, 20,000, 10,000, 5,000 രൂപ കാഷ് അവാര്‍ഡ് നല്‍കും.

പ്രബന്ധാവതാരകര്‍ക്ക് പുറമെ, കോണ്‍ഫറന്‍സില്‍ പങ്കെടുക്കാന്‍ ആഗ്രഹിക്കുന്നവര്‍ താഴെ ലിങ്ക് ഉപയോഗിച്ച് രജിസ്റ്റര്‍ ചെയ്യുക. https://forms.gle/6andgvPG8hTStmMn7
കൂടുതല്‍ വിവരങ്ങള്‍ക്ക്: 9745866606, 9995186118.

 

Related Articles