Current Date

Search
Close this search box.
Search
Close this search box.

ഇന്തോനേഷ്യയില്‍ ഭൂകമ്പം; 34 മരണം, നിരവധി പേര്‍ക്ക് പരുക്ക്

ജക്കാര്‍ത്ത: ഇന്തോനേഷ്യയിലെ സുലാവസി ഉപദ്വീപിലുണ്ടായ ഭൂകമ്പക്കില്‍ മുപ്പതിലധികം പേര്‍ മരണപ്പെട്ടു. 600ലധികം പേര്‍ക്ക് പരുക്കുണ്ട്. റിക്ടര്‍ സ്‌കെയിലില്‍ 6.2 തീവ്രത രേഖപ്പെടുത്തിയ ഭൂകമ്പത്തില്‍ നിരവധി നാശനഷ്ടങ്ങളുണ്ടായിട്ടുണ്ട്. വെള്ളിയാഴ്ച പുലര്‍ച്ചെയാണ് ഭൂചലനമുണ്ടായതെന്ന് അധികൃതരെ ഉദ്ധരിച്ച് അന്താരാഷ്ട്ര മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു. മലേഷ്യയിലെ വടക്കുകിഴക്കന്‍ നഗരമായ മജീനക്ക് ആറ് കിലോമീറ്റര്‍ അകലെയാണ് ഉത്ഭവ കേന്ദ്രം. 10 കിലോമീറ്റര്‍ ചുറ്റളവില്‍ പ്രകമ്പനമനുഭവപ്പെട്ടു. മേഖലയില്‍ ഇപ്പോഴും രക്ഷാപ്രവര്‍ത്തനം പുരോഗമിക്കുകയാണെന്നും സ്ഥിതിഗതികള്‍ നിയന്ത്രണവിധേയമാണെന്നും അല്‍ജസീറ റിപ്പോര്‍ട്ട് ചെയ്തു.

പടിഞ്ഞാറന്‍ സുലവേസിയിലെ അധികാരികളുമായി ആശയവിനിമയം സ്ഥാപിക്കുന്നതിനായി ഇപ്പോഴും ശ്രമം നടത്തുകയാണെന്നും അവിടെ വൈദ്യുതി ബന്ധം തകരാറിലാണെന്നും ആശയവിനിമയങ്ങള്‍ പുന:സ്ഥാപിച്ചുകഴിഞ്ഞാല്‍, കേടുപാടുകളുടെ കൃത്യമായ വ്യാപ്തിയെക്കുറിച്ച് ചിത്രം ലഭിക്കുമെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.

Related Articles