Current Date

Search
Close this search box.
Search
Close this search box.

ഗള്‍ഫ് അനുരഞ്ജനമാണ് എല്ലായിപ്പോഴും തങ്ങളുടെ പരിഗണന: ഖത്തര്‍

ദോഹ: ഗള്‍ഫ് മേഖലയിലെ അനുരഞ്ജനത്തിനാണ് എല്ലായിപ്പോഴും നയതന്ത്രപരമായി ഖത്തര്‍ പ്രഥമ പരിഗണന നല്‍കുന്നതെന്ന് ഖത്തര്‍ വിദേശകാര്യ മന്ത്രാലയം വക്താവ് ലുലുവ അല്‍ ഖാതിര്‍ പറഞ്ഞു. ഒരു നയതന്ത്രപരമായ തെരഞ്ഞെടുപ്പ് എന്ന നിലയില്‍ ഗള്‍ഫ് അനുരഞ്ജനത്തിനാണ് ഞങ്ങള്‍ എല്ലായിപ്പോഴും പരിഗണന നല്കുന്നത്. ഗള്‍ഫ് പ്രതിസന്ധി ആര്‍ക്കും പ്രയോജനപ്പെടുന്നില്ലെന്ന് ഊന്നിപ്പറയാന്‍ ഞങ്ങള്‍ ആഗ്രഹിക്കുന്നുവെന്നും  അവര്‍
പറഞ്ഞു. അല്‍ജസീറക്ക് നല്‍കിയ അഭിമുഖത്തിലാണ് ലുലുവ ഇക്കാര്യം പ്രസ്താവിച്ചത്.

ഞങ്ങളുടെ നയതന്ത്രപരമായ തീരുമാനം അനുരഞ്ജനത്തിന്റെ ഗതി നശിപ്പിക്കാതിരിക്കുക എന്നതാണ്, മാധ്യമങ്ങളില്‍ പ്രചരിക്കുന്നവ നാമമാത്ര പ്രശ്‌നങ്ങളായി പരിഗണിക്കുകയുമാണ് ചെയ്യുന്നത്. ഉപരോധത്തെ ഒരു യാഥാര്‍ത്ഥ്യമായി ഖത്തര്‍ കൈകാര്യം ചെയ്യുകയും നിരവധി നേട്ടങ്ങള്‍ ഖത്തര്‍ കൈവരിക്കുകയും ചെയ്തു. തുര്‍ക്കിയുമായും ഇറാനുമായും ഖത്തറിനുള്ള ബന്ധം മികച്ചതാണ്. ഗള്‍ഫ് പ്രതിസന്ധിക്കാലത്തും ഖത്തര്‍ ഉപരോധസമയത്തും ഞങ്ങളുടെ കൂടെ നിന്നവരെ ഞങ്ങള്‍ അഭിനന്ദിക്കുന്നു. തുര്‍ക്കിയും ഇറാനും ഞങ്ങളെ പിന്തുണച്ചവരാണെന്നും അവര്‍ കൂട്ടിച്ചേര്‍ത്തു.

Related Articles