Current Date

Search
Close this search box.
Search
Close this search box.

ഗള്‍ഫ് മേഖലയില്‍ സ്ഥിരത കൈവരിക്കണമെന്ന് ആവര്‍ത്തിച്ച് ഖത്തര്‍ അമീര്‍

ന്യൂയോര്‍ക്ക്: ഗള്‍ഫ് മേഖലയില്‍ തുടരുന്ന സംഘര്‍ഷങ്ങള്‍ക്ക് അയവു വരുത്താനും മേഖലയില്‍ സ്ഥിരത കൈവരിക്കണമെന്നും ആവര്‍ത്തിച്ച് ഖത്തര്‍ അമീര്‍ ശൈഖ് തമീം ബിന്‍ ഹമദ് അല്‍താനി. ഗള്‍ഫ് മേഖലയില്‍ സുസ്ഥിരത കൈവരിക്കുക എന്നത് മേഖലയുടെ നയതന്ത്രപരമായും ദേശീയ,അന്തര്‍ദേശീയവുമായ ആവശ്യമാണെന്നും അല്‍താനി പറഞ്ഞു. നമുക്കിടയിലെ അഭിപ്രായവ്യത്യാസങ്ങളെ സംഭാഷണങ്ങളിലൂടെ പരിഹരിക്കാന്‍ ശ്രമിക്കണം.

ഇതുമൂലം മേഖലയിലെ അപകടസാധ്യതകളെ ഒഴിവാക്കുകയും രാജ്യത്തെ പൊതുതാല്‍പര്യത്തിനും പരമാധികാരത്തിനും ഊന്നല്‍ നല്‍കാനാകുമെന്നും ഊന്നിപ്പറയുകയാണ്. ഉപരോധവും പിരിമുറുക്കവും വര്‍ധിക്കുന്നത് ഒരു രാജ്യത്തിനും താല്‍പര്യമില്ലെന്നും അമീര്‍ കൂട്ടിച്ചേര്‍ത്തു. ന്യൂയോര്‍ക്കില്‍ വെച്ച് നടക്കുന്ന യു.എന്‍ പൊതുസഭയില്‍ പങ്കെടുത്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.
2017 ജൂണ്‍ മുതല്‍ ഖത്തറിനെതിരെ യു.എ.ഇ,സൗദി,ബഹ്‌റൈന്‍,ഈജിപ്ത് എന്നീ നാലു രാജ്യങ്ങള്‍ കര-വ്യോമ-കടല്‍ മേഖലയില്‍ ഉപരോധം ഏര്‍പ്പെടുത്തിയിരിക്കുകയാണ്. ഖത്തറിനെതിരെ ഏര്‍പ്പെടുത്തിയ അന്യായവും നിയമവിരുദ്ധവും നീതീകരിക്കാനാവാത്തതുമായ ഉപരോധം പിന്‍വലിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.

Related Articles