Current Date

Search
Close this search box.
Search
Close this search box.

‘ഫലസ്തീന്‍ ഓകെ, ഇസ്രായേല്‍ നോ’; ഇസ്രായേല്‍ മാധ്യമങ്ങളോട് പ്രതികരിക്കാതെ അറബ് ആരാധകര്‍

ദോഹ: ലോകകപ്പ് മത്സരങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യാനെത്തിയ ഇസ്രായേല്‍ മാധ്യമങ്ങളോട് പ്രതികരിക്കാതെ അറബ് ആരാധകര്‍. വിവിധ അറബ് രാഷ്ട്രങ്ങളിലെ ആരാധകര്‍ ഫുട്‌ബോള്‍ മത്സരം റിപ്പോര്‍ട്ട് ചെയ്യാനെത്തിയ ഇസ്രായേല്‍ ‘ചാനല്‍ 12’ന്റെ പ്രതിനിധി ഒഹാദ് ഹീമോയുടെ ചോദ്യങ്ങളോട് പ്രതികരിച്ചില്ല. ലബനാന്‍, ഖത്തര്‍, സൗദി ആരാധകര്‍ ഇസ്രായേല്‍ മാധ്യമ പ്രവര്‍ത്തകന്‍ ഒഹാദ് ഹീമോയുമായുളള അഭിമുഖത്തിന് തയാറായില്ല. കൈയില്‍ ഫലസ്തീന്‍ കൊടിയുണ്ടായിരുന്ന അറബ് ആരാധകനോട് ഹീമോ തര്‍ക്കിക്കുകയും ആരാധകന്‍ ‘ഫലസ്തീന്‍ ഓകെ, ഇസ്രായേല്‍ നോ’ എന്ന് വിളിച്ചുപറയുകയും ചെയ്യുന്നുണ്ട്. ഇസ്രായേലുമായി ബന്ധം സാധാരണ നിലയിലാക്കിയതിനെ തള്ളിയും ഫലസ്തീന്‍ ജനതക്ക് പിന്തുണ നല്‍കിയുമാണ് അറബ് ആരാധകര്‍ പ്രതികരിക്കുന്നത് -അല്‍ജസീറ വ്യാഴാഴ്ച റിപ്പോര്‍ട്ട് ചെയ്തു.

ഔദ്യോഗിക ഇസ്രായേല്‍ ചാനലായ ‘കാന്‍’ (Israeli Public Broadcasting Corporation) ഖത്തര്‍ ആരാധകനുമായി തത്സമയ സംപ്രേക്ഷണം നടത്തിയെങ്കിലും, ഇസ്രായേല്‍ ചാനലാണെന്ന് മനസ്സിലാക്കിയ ഖത്തരിയും സംസാരിക്കാന്‍ തയാറായില്ല. ഇസ്രായേലും അറബ് രാഷ്ട്രങ്ങളും തമ്മില്‍ ഒപ്പുവെച്ച ‘അബ്രഹാം ഉടമ്പടി’, ലോകകപ്പില്‍ തങ്ങള്‍ക്ക്  അറബ് ജനതയില്‍നിന്ന് ഊഷ്മള സ്വീകരണം ലഭിക്കുമെന്ന് കരുതിയ ഇസ്രായേലിനുള്ള തിരിച്ചടിയാണിത്.

‘കാന്‍ 11’ന്റെ പ്രതിനിധി മുവാഫ് വാര്‍ദി നടത്തിയ അഭിമുഖത്തില്‍ നിന്ന് ലോകകപ്പ് ഗാനം ആലപിച്ച കൊളംബിയന്‍ ഗായകന്‍ മാലുമ ഇറങ്ങിപോയി. ‘ഖത്തറിന്റെ മനുഷ്യാവകാശ ചരിത്രം കാരണമായി ശാക്കിറയും ദുവാ ലിപയും ലോകകപ്പില്‍ പങ്കെടുക്കുന്നില്ല. ഇവിടെയുള്ള താങ്കളുടെ സാന്നിധ്യം രാഷ്ട്രത്തെ വെള്ളപൂശാന്‍ സഹായിക്കുമെന്ന് ആളുകള്‍ പറയുമെന്ന് നിങ്ങള്‍ കരുതുന്നില്ലേ’ എന്ന് ചോദിച്ച മുവാഫ് വാര്‍ദിയോട്, ‘നിങ്ങള്‍ മര്യാദയില്ലാത്തവനാണ്’ എന്നായിരുന്നു മാലുമയുടെ പ്രതികരണം. അല്‍ജസീറ ഉള്‍പ്പെടെയുള്ള വിവിധ അന്താരാഷ്ട്ര മാധ്യമങ്ങളാണ് വാര്‍ത്ത റിപ്പോര്‍ട്ട് ചെയ്തത്.

???? വാട്‌സാപ് ഗ്രൂപ്പില്‍ അംഗമാകാന്‍????: https://chat.whatsapp.com/CtdeYjAfwas90JeGabX9H0

Related Articles