Current Date

Search
Close this search box.
Search
Close this search box.

ലോകകപ്പ്: സമ്പദ് വ്യവസ്ഥ മികച്ച നേട്ടം കൊയ്യുമെന്ന് ഖത്തര്‍

ദോഹ: ലോകകപ്പ് കഴിയുന്നതോടെ ഖത്തറിന്റെ സാമ്പത്തിക മേഖലക്ക് പുത്തന്‍ ഉണര്‍വാകുമെന്ന് റിപ്പോര്‍ട്ട്. ഫിഫ ലോകകപ്പിന്റെ പശ്ചാതലത്തില്‍ ഖത്തറില്‍ ഭീമമായ തുക ചിലവഴിച്ച് നടത്തിയ വികസനപ്രവര്‍ത്തനങ്ങളൊന്നും പാഴാകില്ലെന്ന് ലോകകപ്പ് സി.ഇ.ഒ നാസര്‍ അല്‍ ഖാതര്‍ പറഞ്ഞു. 17 ബില്യണ്‍ ഡോളറിന്റെ നേട്ടം രാജ്യത്തിനുണ്ടാകുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
പ്രതീക്ഷിച്ചതിനേക്കാള്‍ 1.2 ദശലക്ഷം സന്ദര്‍ശകര്‍ കൂടി ടൂര്‍ണമെന്റ് കാലയളവില്‍ ഖത്തറിലെത്തുമെന്നാണ് പ്രതീക്ഷിക്കുന്നത്.

ഖത്തറിനെതിരെ ചിലര്‍ ഉന്നയിച്ച വിമര്‍ശനങ്ങള്‍ ഖത്തര്‍ കൈവരിച്ച പുരോഗതിയില്‍ മുങ്ങിപ്പോയെന്നും അദ്ദേഹം ഒരു സ്വകാര്യ ടി.വി ചാനലിന് നല്‍കിയ അഭിമുഖത്തില്‍ പറഞ്ഞു.

Related Articles