Current Date

Search
Close this search box.
Search
Close this search box.

തീര്‍ത്ഥാടകര്‍ക്ക് മേലുള്ള നിയന്ത്രണങ്ങള്‍ പൂര്‍ണമായും നീക്കണം: സൗദിയോട് ഖത്തര്‍

ദോഹ: ഹജ്ജ് തീര്‍ത്ഥാടകര്‍ക്കു മേല്‍ സൗദി ഏര്‍പ്പെടുത്തിയ നിയന്ത്രണങ്ങളും തടസ്സങ്ങളും പൂര്‍ണ്ണമായി നീക്കണമെന്ന് ഖത്തര്‍ സൗദിയോട് ആവശ്യപ്പെട്ടു. ഖത്തറില്‍ നിന്നുള്ള ചില തീര്‍ത്ഥാടക സംഘങ്ങള്‍ക്ക് പുണ്യസ്ഥലങ്ങള്‍ സന്ദര്‍ശിക്കുന്നതിന് വിലക്കേര്‍പ്പെടുത്തിയിട്ടുണ്ടെന്ന് മറ്റ് രാജ്യക്കാര്‍ക്ക് ഏര്‍പ്പെടുത്തിയ സൗകര്യങ്ങള്‍ തങ്ങള്‍ക്കും ഏര്‍പ്പെടുത്തണമെന്ന് ഖത്തര്‍ എന്‍ഡോവ്‌മെന്റ് ആന്റ് ഇസ്‌ലാമിക് അഫേഴ്‌സ് മന്ത്രാലയം സൗദി അധികൃതരോട് പറഞ്ഞു.

വിവിധ ഗള്‍ഫ് രാജ്യങ്ങളില്‍ നിന്നും വരുന്ന ഖത്തരി പൗരന്മാരോട് സൗദി കാണിക്കുന്ന വിവേചനം അവസാനിപ്പിക്കണമെന്നും മന്ത്രാലയം ആവശ്യപ്പെട്ടു. റമദാനില്‍ ഉംറ നിര്‍വഹിക്കുന്നതിനും തീര്‍ത്ഥാടനങ്ങള്‍ക്കും പുണ്യസ്ഥലങ്ങള്‍ സന്ദര്‍ശിക്കുന്നതിനുമാണ് ഖത്തര്‍ പൗരന്മാര്‍ക്കു നേരെ സൗദി നിയന്ത്രണങ്ങളും വിലക്കുകളും ഏര്‍പ്പെടുത്തിയിട്ടുള്ളത്. ഖത്തറിനെതിരെ സൗദിയടക്കമുള്ള രാജ്യങ്ങള്‍ ഏര്‍പ്പെടുത്തിയ ഉപരോധത്തെത്തുടര്‍ന്നാണ് തങ്ങള്‍ക്കെതിരെ വിവേചനം കാണിക്കുന്നതെന്നാണ് ഖത്തര്‍ കുറ്റപ്പെടുത്തുന്നത്.

Related Articles