Current Date

Search
Close this search box.
Search
Close this search box.

ഖത്തറിലും റമദാനില്‍ പള്ളികള്‍ അടച്ചിടും

ദോഹ: വിവിധ ഗള്‍ഫ് രാഷ്ട്രങ്ങളിലേതു പോലെ ഖത്തറിലും റമദാനില്‍ പള്ളികള്‍ അടച്ചിടാനും നിയന്ത്രണങ്ങള്‍ തുടരാനും തീരുമാനമായി. മതകാര്യമന്ത്രാലയമാണ് കഴിഞ്ഞ ദിവസം പുതിയ നിര്‍ദേശങ്ങള്‍ പുറത്തിറക്കിയത്. ഖത്തറില്‍ നേരത്തെ തന്നെ പള്ളികളില്‍ ജുമുഅ,ജമാഅത്തുകള്‍ നിര്‍ത്തിവെച്ചിരുന്നു.

പുതിയ തീരുമാനങ്ങള്‍

പള്ളികള്‍ ഇപ്പോഴുള്ളത് പോലെ റമദാനിലും അടഞ്ഞു കിടക്കും
ബാങ്ക് വിളിക്ക് മാത്രം അനുമതി
പള്ളി മുറ്റങ്ങളിലോ സമീപത്തോ ടെറസിന് മുകളിലോ സംഘം ചേര്‍ന്നുള്ള നമസ്‌കാരത്തിന് അനുമതിയില്ല
ദോഹ ഗ്രാന്‍ഡ് മോസ്‌കായ ഇമാം മുഹമ്മദ് ബിന്‍ അബ്ദുല്‍ വഹാബ് പള്ളിയില്‍ മാത്രം ജുമുഅ, തറാവീഹ് നമസ്‌കാരങ്ങള്‍ നടക്കും
ഇമാമുള്‍പ്പെടെ പള്ളിയിയിലെ ജീവനക്കാരായ നാല്‍പ്പത് പേര്‍ക്ക് മാത്രമാണ് ഇവിടെ ജുമുഅയില്‍ പങ്കെടുക്കാന്‍ അനുമതിയുള്ളത്, പുറത്ത് നിന്നുള്ളവര്‍ക്ക് പ്രവേശനമില്ല
റമദാനില്‍ രാത്രി നടക്കുന്ന പ്രത്യേക നമസ്‌കാരമായ തറാവീഹും ഗ്രാന്‍ഡ് മോസ്‌കില്‍ പ്രത്യേക നിബന്ധനകളോടെ നടക്കും
ഇമാമുള്‍പ്പെടെ നാല് പേര്‍ മാത്രമായിരിക്കും ഇവിടെ തറാവീഹില്‍ പങ്കെടുക്കുക
കോവിഡ് സുരക്ഷാ മുന്‍കരുതലുകളെല്ലാം സ്വീകരിച്ചായിരിക്കും ഈ നാലു പേര്‍ നമസ്‌കാരത്തില്‍ പങ്കെടുക്കുക
ഈ തറാവീഹ് നമസ്‌കാരം ഔദ്യോഗിക ടെലിവിഷന്‍ ചാനലുകളിലൂടെയും റേഡിയോയിലൂടെയും ലൈവായി സംപ്രേക്ഷണം ചെയ്യും
എന്നാല്‍ ലൈവ് സംപ്രേക്ഷണം പിന്തുടര്‍ന്ന് സംഘം ചേര്‍ന്ന് നമസ്‌കരിക്കാന്‍ പാടുള്ളതല്ല
രോഗപ്പകര്‍ച്ച അവസാനിക്കുകയും നിയന്ത്രണങ്ങള്‍ എടുത്തുകളയുകയും ചെയ്യുന്ന മുറയ്ക്ക് പള്ളികള്‍ തുറക്കുമെന്നും ഔഖാഫ് മന്ത്രാലയം അറിയിച്ചു.

Related Articles