Current Date

Search
Close this search box.
Search
Close this search box.

ഗസ്സക്ക് സാമ്പത്തിക സഹായവുമായി വീണ്ടും ഖത്തര്‍

file photo

ഗസ്സ സിറ്റി: 2007 മുതല്‍ ഇസ്രായേല്‍ ഉപരോധം നേരിടുന്ന ഗാസയിലെ ആയിരക്കണക്കിന് ഫലസ്തീന്‍ കുടുംബങ്ങള്‍ക്ക് സാമ്പത്തിക സഹായവുമായി വീണ്ടും ഖത്തര്‍. ഗസ്സക്കുള്ള ധനസഹായം കഴിഞ്ഞ ദിവസമാണ് വിതരണം ചെയ്യാന്‍ ആരംഭിച്ചത്.

ഒരു മാസത്തേക്ക് ഒരു കുടുംബത്തിന് 100 ഡോളര്‍ ഗ്രാന്റ് വെച്ചാണ് നല്‍കുന്നത്. സെപ്റ്റംബര്‍ മാസത്തെ ഗ്രാന്റ് ലഭിക്കുന്നതിന് ആളുകള്‍ അതിരാവിലെ തന്നെ വിവിധ വിതരണ കേന്ദ്രങ്ങളില്‍ ഒത്തുകൂടി.

ഗാസയിലുടനീളമുള്ള ഒരു ലക്ഷം ഫലസ്തീന്‍ കുടുംബങ്ങള്‍ക്ക് ധനസഹായം ലഭിക്കുമെന്ന് ഗാസ പുനര്‍നിര്‍മ്മാണത്തിനുള്ള ഖത്തര്‍ കമ്മിറ്റി മേധാവി മുഹമ്മദ് അല്‍-ഇമാദി പറഞ്ഞു. സമിതി ഡസന്‍ കണക്കിന് സുപ്രധാന പദ്ധതികള്‍ നടപ്പിലാക്കുകയും 2018 മുതല്‍ ഗാസയിലെ ഫലസ്തീനികള്‍ക്കായി സാമ്പത്തിക സഹായം നല്‍കുകയും ചെയ്തിട്ടുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

ഉപരോധ തീരദേശ മേഖലയെ നിയന്ത്രിക്കുന്ന യു.എന്നും ഹമാസുമായുള്ള അനൗപചാരിക കരാറിന്റെ ഭാഗമായാണ് ഗസ്സയിലേക്ക് സഹായം നല്‍കാന്‍ ഇസ്രായേല്‍ അനുവാദം നല്‍കിയത്. യുഎന്‍ കണക്കുകള്‍ പ്രകാരം ഗാസയിലെ ജനസംഖ്യയുടെ 80 ശതമാനവും ഇത്തരം മാനുഷിക സഹായം ആശ്രയിച്ചാണ് കഴിയുന്നത്.

Related Articles