Current Date

Search
Close this search box.
Search
Close this search box.

അഴിമതി: ഖത്തര്‍ ധനകാര്യ മന്ത്രിയെ അറസ്റ്റ് ചെയ്യാന്‍ ഉത്തരവ്

ദോഹ: സാമ്പത്തിക തിരിമറി, അഴിമതി ആരോപണങ്ങളെത്തുടര്‍ന്ന് ഖത്തര്‍ ധനകാര്യ മന്ത്രി അലി ശരീഫ് അല്‍ ഇമാദിയെ അറസ്റ്റ് ചെയ്യാന്‍ ഖത്തര്‍ അറ്റോര്‍ണി ജനറല്‍ ഉത്തരവിട്ടു. അധികാര ദുര്‍വിനിയോഗം, സാമ്പത്തിക കുറ്റകൃത്യം തുടങ്ങിയ ആരോപണങ്ങളില്‍ ചോദ്യം ചെയ്യാന്‍ വേണ്ടി അറസ്റ്റ് ചെയ്യാനാണ് പ്രോസിക്യൂട്ടര്‍ ഉത്തരവിട്ടത്. ഖത്തര്‍ ന്യൂസ് ഏജന്‍സിയാണ് വ്യാഴാഴ്ച വാര്‍ത്ത റിപ്പോര്‍ട്ട് ചെയ്തത്.

മന്ത്രിക്കെതിരെ പൊതുമേഖലയുമായി ബന്ധപ്പെട്ട കുറ്റകൃത്യങ്ങള്‍ നടത്തിയത് സംബന്ധിച്ച രേഖകളും റിപ്പോര്‍ട്ടുകളും അവലോകനം ചെയ്ത ശേഷമാണ് എ.ജിയുടെ തീരുമാനം. വിശദമായ അന്വേഷണം നടക്കുകയാണെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. കൂടുതല്‍ വിശദാംശങ്ങള്‍ പുറത്തുവന്നിട്ടില്ല.

ഖത്തര്‍ നാഷണല്‍ ബാങ്കിന്റെ വളര്‍ച്ചയ്ക്ക് മേല്‍നോട്ടം വഹിച്ച അല്‍ ഇമാദി 2013 മുതല്‍ ധനമന്ത്രിയായി സേവനമനുഷ്ഠിച്ച് വരികയാണ്.

Related Articles