Current Date

Search
Close this search box.
Search
Close this search box.

ഖത്തര്‍ സന്ദര്‍ശനത്തിന് ഡെബിറ്റ് കാര്‍ഡ് മതി; നിബന്ധനയില്‍ ഇളവ്

ദോഹ: ഖത്തര്‍ സന്ദര്‍ശനത്തിന് ഇന്ത്യക്കാര്‍ക്ക് ബാങ്ക് ക്രെഡിറ്റ് കാര്‍ഡ് വേണമെന്നുള്ള നിബന്ധന ലഘൂകരിച്ചു. പകരം ഡെബിറ്റ് കാര്‍ഡ് മതിയെന്നാണ് ഖത്തര്‍ ഇളവു നല്‍കിയത്. കഴിഞ്ഞയാഴ്ചയാണ് ഖത്തര്‍ സന്ദര്‍ശിക്കുന്നതിനുള്ള ഓണ്‍ അറൈവല്‍ വിസ സംവിധാനത്തിലെ നിബന്ധനകള്‍ ഇന്ത്യക്കാര്‍ക്ക് കര്‍ശനമാക്കിയത്.

പുതിയ ഉത്തരവ് പ്രകാരം ഒരു മാസം മാത്രമേ ഓണ്‍ അറൈവല്‍ വിസക്ക് കാലാവധിയുണ്ടാകൂ. പുതിയ നിയന്ത്രണങ്ങള്‍ നവംബര്‍ 11 മുതല്‍ പ്രാബല്യത്തില്‍ വന്നിരുന്നു. ഇതില്‍ ക്രെഡിറ്റ് കാര്‍ഡിന് പകരം ഡെബിറ്റ് കാര്‍ഡ് ആയാലും കുഴപ്പമില്ലെന്നാണ് പുതിയ ഉത്തരവ്. മറ്റു നിബന്ധനകളില്‍ മാറ്റമില്ല.

ആറ് മാസം കാലാവധിയുള്ള പാസ്പോര്‍ട്ട്, ഖത്തറില്‍ താമസിക്കുന്നതിന്റെ രേഖകള്‍, മടക്ക ടിക്കറ്റിന്റെ രേഖകള്‍ എന്നിവയെല്ലാം നിര്‍ബന്ധമാണ്.  കുടുംബമായിട്ടാണ് ഖത്തര്‍ സന്ദര്‍ശനത്തിനെത്തുന്നതെങ്കില്‍ മുതിര്‍ന്ന അംഗത്തിന് ഡെബിറ്റ് കാര്‍ഡ് ഉണ്ടായാല്‍ മതി. ഖത്തറിനെതിരെ ഗള്‍ഫ് രാജ്യങ്ങള്‍ ഉപരോധം ഏര്‍പ്പെടുത്തിയതിനെത്തുടര്‍ന്ന് ഖത്തറിലേക്കുള്ള വിസ നടപടികള്‍ ലഘൂകരിച്ചിരുന്നു. വിസിറ്റിങ് വിസ എടുക്കേണ്ടതില്ല എന്നായിരുന്നു പ്രധാന ഇളവ്.

Related Articles