Current Date

Search
Close this search box.
Search
Close this search box.

ലോകകപ്പ്: കുറഞ്ഞ ആളുകളെ രാജ്യത്തെ ആക്രമിക്കുന്നുള്ളൂ -ഖത്തര്‍ ഉപപ്രധാനമന്ത്രി

ദോഹ: രാജ്യത്ത് മനുഷ്യാവകാശ ലംഘനങ്ങള്‍ നടക്കുന്നുണ്ടെന്ന് ആരോപിച്ച് ലോകകപ്പിനെ ബഹിഷ്‌കരിക്കാനുള്ള ആഹ്വാനം കാപട്യമാണെന്ന് ഖത്തര്‍ വിദേശകാര്യ മന്ത്രി ശൈഖ് മുഹമ്മദ് ബിന്‍ അബ്ദുറഹ്‌മാന്‍ ആല്‍ ഥാനി. ഈ മാസം ഖത്തറില്‍ നടക്കാനിരിക്കുന്ന മത്സരങ്ങളെ ലോകം മുഴുവനും ഉറ്റുനോക്കുകയാണെന്നും, കുറഞ്ഞ ആളുകള്‍ മാത്രമാണ് രാജ്യത്തെ ആക്രമിക്കുന്നതെന്നും ശൈഖ് അബ്ദുറ്ഹാന്‍ ബിന്‍ അബ്ദുറഹ്‌മാന്‍ ആല്‍ ഥാനി പറഞ്ഞു. ‘ലെ മോണ്ടെ’ പത്രവുമായി നടത്തിയ അഭിമുഖത്തില്‍ വ്യാഴാഴ്ചയാണ് ആല്‍ ഥാനി ഇക്കാര്യം വ്യക്തമാക്കിയത്.

ഇത് തീര്‍ത്തും നിര്‍ഭാഗ്യകരമാണ്. ലോകം ഈ ആഘോഷത്തിനായി ഉറ്റുനോക്കുകയാണെതാണ് യാഥാര്‍ഥ്യം. 97 ശതമാനത്തിലധികം ടിക്കറ്റുകളും വിറ്റഴിഞ്ഞു. ഏറ്റവും കൂടുതല്‍ ടിക്കറ്റുകള്‍ വാങ്ങിയ 10 രാജ്യങ്ങളില്‍, ഫ്രാന്‍സ് പോലുള്ള യൂറോപ്യന്‍ രാഷ്ട്രവുമുണ്ട് -ഖത്തര്‍ ഉപപ്രധാനമന്ത്രി കൂടിയായ ആല്‍ ഥാനി കൂട്ടിച്ചേര്‍ത്തു. ലോകകപ്പ് ഫുട്‌ബോള്‍ മത്സരത്തിന് ആതിഥേയത്വം വഹിക്കുന്ന ആദ്യ മിഡില്‍ ഈസ്റ്റ് രാഷ്ട്രമാണ് ഖത്തര്‍.

???? വാട്‌സാപ് ഗ്രൂപ്പില്‍ അംഗമാകാന്‍????: https://chat.whatsapp.com/KoVQY3fNYfnHnlNRbeDaCj

Related Articles