Current Date

Search
Close this search box.
Search
Close this search box.

ഉന്നതതല ചര്‍ച്ചക്കായി ഖത്തര്‍ അമീര്‍ വാഷിങ്ടണില്‍

വാഷിങ്ടണ്‍: വൈറ്റ് ഹൗസിലെയും പെന്റഗണിലെയും ഉന്നതതല ഉദ്യോഗസ്ഥരുമായി വിവിധ വിഷയങ്ങളില്‍ ചര്‍ച്ച നടത്താനായി ഖത്തര്‍ അമീര്‍ ശൈഖ് തമീം ബിന്‍ ഹമദ് അല്‍താനി വാഷിങ്ടണിലെത്തി. തിങ്കളാഴ്ച യു.എസ് ആക്റ്റിങ് പ്രതിരോധ സെക്രട്ടറി മാര്‍ക് ടി എസ്‌പെറുമായി അദ്ദേഹം ചര്‍ച്ച നടത്തി.

ഖത്തറുമായുള്ള അമേരിക്കയുടെ ബന്ധം എപ്പോഴത്തെക്കാളും ശക്തമാണിപ്പോഴെന്ന് ചര്‍ച്ചക്ക് ശേഷം എസ്പര്‍ പറഞ്ഞു. അമേരിക്കന്‍ സേനക്ക് ഗള്‍ഫ് പേര്‍ഷ്യന്‍ മേഖലയില്‍ ആതിഥേയത്വം വഹിക്കാനുള്ള ഖത്തറിന്റെ ദീര്‍ഘകാല സന്നദ്ധതയെ അഭിനനന്ദിക്കുന്നു എന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ഗള്‍ഫ് മേഖലയില്‍ അമേരിക്ക വിന്യസിച്ച സേവനങ്ങളെ ഉദ്ധരിച്ചാണ് എസ്പര്‍ ഇക്കാര്യം പറഞ്ഞത്.

ഒരുമിച്ച് പ്രവര്‍ത്തിക്കുന്നതിലൂടെ നമ്മുടെ മേഖലയില്‍ സഹകരണം വര്‍ധിപ്പിക്കാനും പിരിമുറുക്കങ്ങള്‍ അവസാനിപ്പിക്കാനുള്ള വഴികള്‍ കണ്ടെത്താനാകുമെന്നും ഖത്തര്‍ അമീര്‍ പറഞ്ഞു. ചര്‍ച്ചകള്‍ക്ക് ശേഷം ഖത്തര്‍ അമീറിനെ ട്രംപ് വൈറ്റ് ഹൗസിലേക്ക് അത്താഴ വിരുന്നിന് ക്ഷണിക്കുകയും ചെയ്തു.

Related Articles