Current Date

Search
Close this search box.
Search
Close this search box.

പെരുന്നാള്‍: ഖത്തറില്‍ നാളെ മുതല്‍ പൊതു അവധി

ദോഹ: കോവിഡ് ഭീതിക്കിടെ വന്നെത്തുന്ന ഈദുല്‍ ഫിത്വറിനെ വരവേല്‍ക്കാരനൊരുങ്ങി ഖത്തര്‍. ഖത്തറില്‍ നാളെ മുതല്‍ സര്‍ക്കാര്‍ മേഖലയില്‍ ജോലി ചെയ്യുന്നവര്‍ക്ക് അവധി പ്രഖ്യാപിച്ചു. എന്നാല്‍ ആഘോഷ പരിപാടികളോ കൂട്ട നമസ്‌കാരങ്ങളോ ഉണ്ടാകില്ല. ചൊവ്വാഴ്ച്ച മുതല്‍ മെയ് 28 വ്യാഴാഴ്ച വരെയാണ് അവധി. വാരാന്ത്യ അവധി ദിനങ്ങള്‍ കൂടി കഴിഞ്ഞ് മെയ് 31 ന് മാത്രമാണ് സര്‍ക്കാര്‍ ഉദ്യോഗസ്ഥര്‍ക്ക് ജോലി പുനരാരംഭിക്കുക. വിവിധ മന്ത്രാലയങ്ങള്‍, മറ്റ് സര്‍ക്കാര്‍ സ്ഥാപനങ്ങള്‍ തുടങ്ങിയവയ്‌ക്കെല്ലാം ഈ അവധി ബാധകമാകും.

Related Articles