Current Date

Search
Close this search box.
Search
Close this search box.

ദോഹ വഴി ഇറാന്‍ ലബനാനിലേക്ക് ആയുധം കൊണ്ടുപോയെന്ന റിപ്പോര്‍ട്ട് ഖത്തര്‍ നിഷേധിച്ചു

Qatar4444.jpg

ദോഹ: ദോഹ വഴി ഇറാന്‍ ലബനാനിലേക്ക് ആയുധങ്ങള്‍ കൊണ്ടുപോയെന്ന തരത്തില്‍ പ്രചരിക്കുന്ന അഭ്യൂഹങ്ങള്‍ ഖത്തര്‍ നിഷേധിച്ചു. ഇറാനില്‍ നിന്നും ആയുധങ്ങള്‍ വഹിച്ചുകൊണ്ടുള്ള കാര്‍ഗോ വിമാനം ബെയറൂതിലേക്ക് പോകാനായി ദോഹ വിമാനത്താവളത്തില്‍ ലാന്റ് ചെയ്തു എന്ന തരത്തിലായിരുന്നു വാര്‍ത്തകള്‍ പ്രചരിച്ചിരുന്നത്. കഴിഞ്ഞ ദിവസം ഖത്തര്‍ ഗതാഗത -വാര്‍ത്താവിനിമയ മന്ത്രാലയം പുറത്തുവിട്ട ഔദ്യോഗിക വാര്‍ത്തകുറിപ്പിലാണ് ഖത്തര്‍ സര്‍ക്കാര്‍ ഇത്തരം വാര്‍ത്തകള്‍ നിഷേധിക്കുന്നതായി പറഞ്ഞത്.

തെഹ്‌റാനില്‍ നിന്നുമുള്ള ആയുധങ്ങളടങ്ങിയ വിമാനം ബെയ്‌റൂതിലേക്ക് പോകാനായി ദോഹ ഹമദ് വിമാനത്താവളത്തില്‍ ഇറങ്ങിയെന്നും പിന്നീട് അത് ലബനാനിലേക്ക് തിരിച്ചെന്നുമായിരുന്നു അഭ്യൂഹങ്ങള്‍ പ്രചരിച്ചിരുന്നത്.

ഈ വാര്‍ത്ത തികച്ചും അടിസ്ഥാന രഹിതമാണെന്നും സംഭവവുമായി ബന്ധപ്പെട്ട വാര്‍ത്തകള്‍ പരിശോധിച്ചുവെന്നും ഇതില്‍ യാതൊരു വസ്തുതകളുമില്ലെന്ന് മന്ത്രാലയം പുറത്തിറക്കിയ വാര്‍ത്തകുറിപ്പില്‍ പറയുന്നു. സംഭവത്തില്‍ ഖത്തര്‍ അപലപനം രേഖപ്പെടുത്തുകയും ചെയ്തു.

Related Articles