Current Date

Search
Close this search box.
Search
Close this search box.

ലോകകപ്പ് 2020: കോഴ ആരോപണം നിഷേധിച്ച് ഖത്തര്‍

ദോഹ: ഖത്തറില്‍ വെച്ച് നടക്കുന്ന 2020 ഫുട്‌ബോള്‍ ലോകകപ്പുമായി ബന്ധപ്പെട്ട് പുതുതായി ഉയര്‍ന്നുവന്ന ആരോപണങ്ങള്‍ നിഷേധിച്ച് ഖത്തര്‍. ലോകകപ്പ് ഖത്തറിലേക്ക് കൊണ്ടുവരുന്നതിനായി ഫിഫ അംഗങ്ങള്‍ക്ക് കൈക്കൂലി കൊടുത്തെന്ന ആരോപണവുമായി യു.എസ് പ്രോസിക്യൂട്ടര്‍മാരാണ് രംഗത്തുവന്നിരുന്നത്. ഖത്തറിനനുകൂലമായി വോട്ട് ചെയ്യാനായി ഫിഫ ഉദ്യോഗസ്ഥരെ സ്വാധീനിക്കാന്‍ ശ്രമിച്ചുവെന്നാണ് യു.എസ് നീതിന്യായ വകുപ്പ് കുറ്റാരോപണം നടത്തിയത്. ഇതു സംബന്ധിച്ച കുറ്റപത്രം തിങ്കളാഴ്ച ബ്രൂക്‌ലിനിലെ ഫെഡറല്‍ കോടതിയില്‍ സമര്‍പ്പിച്ചിരുന്നു.

മാധ്യമ അവകാശങ്ങള്‍ കൈകാര്യം ചെയ്യുന്ന സംഘടനയും ഉറുഗ്വേ ആസ്ഥാനമായ ഒരു കമ്പനിയും ഖത്തറിനെതിരെ അഴിമതി,കൈക്കൂലി ആരോപണങ്ങള്‍ ഉന്നയിച്ചിരുന്നു.
അതേസമയം, ഖത്തര്‍ സുപ്രീം കമ്മിറ്റി എല്ലാ ആരോപണങ്ങളും നിഷേധിച്ച് ശക്തമായി തന്നെ രംഗത്തുവന്നു.

ഇവയെല്ലാം ദീര്‍ഘകാലമായുള്ള ഒരു കേസിന്റെ ഭാഗമാണെന്നും ഇതിന് 2018/2022 ഖത്തര്‍ ലോകകപ്പുമായി ബന്ധമില്ലെന്നും അവരുടെ ആരോപണങ്ങള്‍ ഒന്നും ഇതുവരെ തെളിയിക്കാന്‍ കഴിഞ്ഞില്ലെന്നും ഖത്തര്‍ ലോകകപ്പ് സുപ്രീം കമ്മിറ്റി അറിയിച്ചു. ഫിഫയുടെ കര്‍ശന നിബന്ധനകള്‍ക്ക് വിധേയമായി 2022 ലോകകപ്പിന് ആതിഥേയത്വം വഹിക്കാനുള്ള അവകാശം ഖത്തര്‍ നേടിയിട്ടുണ്ടെന്നും കമ്മിറ്റി അറിയിച്ചു.

Related Articles