Current Date

Search
Close this search box.
Search
Close this search box.

മോഡോണ വാക്‌സിന് അനുമതി നല്‍കി ഖത്തര്‍

ദോഹ: മോഡോണ കോവിഡ് -19 വാക്‌സിന്‍ ഉപയോഗത്തിന് അടിയന്തര അനുമതി നല്‍കി ഖത്തര്‍ അധികൃതര്‍. ഫൈസര്‍, ബയോ എന്‍ ടെക് വികസിപ്പിച്ച വാക്‌സിന് ശേഷം രാജ്യത്ത് അംഗീകാരം നല്‍കുന്ന രണ്ടാമത്തെ വാക്‌സിനാണിത്. വലിയ രീതിയിലുള്ള പരിശോധനക്ക് ശേഷമാണ് വാക്‌സിന് അംഗീകാരം നല്‍കിയിരിക്കുന്നതെന്ന് പൊതുജനാരോഗ്യ മന്ത്രാലയം ബുധനാഴ്ച വ്യക്തമാക്കി.

സുരക്ഷിതവും, കൂടുതല്‍ ഫലപ്രദവുമാണെന്നാണ് മോഡോണ കോവിഡ് -19 വാക്‌സിനെ സംബന്ധിച്ച സമഗ്ര ക്ലിനിക്കല്‍ പരിശോധന കാണിക്കുന്നതെന്ന് നാഷനല്‍ ഹെല്‍ത്ത് സ്ട്രാറ്റജിക് ഗ്രൂപ്പ് ചെയര്‍മാനും ഹമദ് മെഡിക്കല്‍ കോര്‍പറേഷനിലെ പകര്‍ച്ചവ്യാധി വിഭാഗം മേധാവിയുമായ ഡോ. അബ്ദുലത്തീഫ് അല്‍ഖാല്‍ പറഞ്ഞു. രാജ്യത്ത് പ്രതിരോധ കുത്തിവയ്പ്പ് വ്യാപിപ്പിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

155453 കൊറോണ വൈറസ് കേസുകളും 253 മരണങ്ങളുമാണ് ഇതുവരെ ഖത്തറില്‍ റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിട്ടുള്ളത്. രോഗബാധ പുതിയ ഘട്ടത്തിലേക്ക പ്രവേശിക്കുമോയെന്ന ഭയം നിലനില്‍ക്കെ കഴിഞ്ഞ ആഴ്ച 32 ഇന പദ്ധതികള്‍ കൊറോണ വൈറസ് വ്യാപനം തടയുന്നതിന് അധികൃതര്‍ പ്രഖ്യാപിച്ചിരുന്നു.

Related Articles