Current Date

Search
Close this search box.
Search
Close this search box.

കോവിഡ്: വിയോജിപ്പുകള്‍ മറന്ന് ലോകം ഒന്നിക്കണമെന്ന് ഖത്തര്‍ അമീര്‍

ദോഹ: കൊറോണ പ്രതിസന്ധി മൂലം ലോകം സാമ്പത്തിക-ആരോഗ്യ മേഖലകളില്‍ കടുത്ത വെല്ലുവിളി നേരിടുമ്പോള്‍ ഐക്യത്തിന് ആഹ്വാനം ചെയ്ത് ഖത്തര്‍ അമീര്‍ രംഗത്ത്.ലോകം നേരിടുന്ന നിലവിലെ സാമ്പത്തിക പ്രതിസന്ധിയെ മറികടക്കാന്‍ വിയോജിപ്പുകള്‍ മറന്ന് ലോകം ഒന്നിക്കണമെന്നാണ് ശൈഖ് തമീം ഹമദ് ബില്‍ അല്‍താനി ആവശ്യപ്പെട്ടത്. വാക്‌സിന്‍ ഉല്‍പാദനത്തിലും മരുന്ന് നിര്‍മാണത്തിലും മത്സരിക്കാതെ പരസ്പരം സഹകരിക്കണം. വരാനിരിക്കുന്ന നാളുകള്‍ പ്രയാസമേറിയതാകുമെന്നും നിലവിലുള്ള നിയന്ത്രണങ്ങള്‍ മതിയാകില്ലെന്നും അദ്ദേഹം പറഞ്ഞു.

ഫലപ്രദമായ ഒരു വാക്‌സിനും കണ്ടെത്തിയിട്ടില്ലെന്നിരിക്കെ, കോവിഡ് പ്രതിരോധത്തിന് അന്താരാഷ്ട്ര തലത്തിലെ സഹകരണം അനിവാര്യമാണ്. വാക്‌സിന്‍ ഉല്‍പാദനത്തിലും മരുന്ന് നിര്‍മാണത്തിലും മത്സരമല്ല മറിച്ച് സഹകരണമാണ് വേണ്ടതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. റമദാന് മുന്നോടിയായി രാജ്യത്തെ പൗരന്മാരെ അഭിസംബോധനം ചെയ്ത് സംസാരിക്കുകയായിരുന്നു അമീര്‍.

Related Articles