Current Date

Search
Close this search box.
Search
Close this search box.

കോവിഡ്: ഖത്തര്‍ എയര്‍വേസിന് നഷ്ടം 4 ബില്യണ്‍ ഡോളര്‍

ദോഹ: കോവിഡ് പ്രതിസന്ധി മൂലം കഴിഞ്ഞ സാമ്പത്തിക വര്‍ഷത്തില്‍ ഖത്തര്‍ എയര്‍വേസിനുണ്ടായ നഷ്ടം നാല് ബില്യണ്‍ ഡോളറാണെന്ന് കമ്പനി അധികൃതര്‍ അറിയിച്ചു. ഖത്തര്‍ ഭരണകൂടത്തിന്റെ ഉടമസ്ഥതയിലുള്ള ഖത്തര്‍ എയര്‍വേസ് ലോകത്തെ തന്നെ ഏറ്റവും വലിയ വിമാനകമ്പനികളിലൊന്നാണ്.
വൈഡ് ബോഡി എയര്‍ക്രാഫ്റ്റുകളായ A380, A330 എന്നിവക്കാണ് കനത്ത നഷ്ടം വന്നത്്. കോവിഡ് മൂലം ദീര്‍ഘദൂര യാത്രകളില്‍ വലിയ രീതിയില്‍ കുറവ് വന്നതോടെയാണ് കമ്പനിക്ക് ഇത്ര വലിയ നഷ്ടം സംഭവിച്ചത്.

എന്നിരുന്നാലും, മുന്‍ വര്‍ഷത്തെ അപേക്ഷിച്ച് നികുതികള്‍ക്കും മറ്റ് ചെലവുകള്‍ക്കും മുമ്പ് വരുമാനത്തില്‍ 1.6 ബില്യണ്‍ ഡോളര്‍ വര്‍ദ്ധനവ് ഈ വര്‍ഷം റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്. ജെറ്റ് വിമാനങ്ങളുടെ ഇന്ധനം ലാഭിച്ചതും 15 ശതമാനം ശമ്പളം കുറഞ്ഞതും 13,400 തൊഴിലാളികളെ പിരിച്ചുിട്ടതുമെല്ലാം നഷ്ടം കുറച്ചതായും കമ്പനി അധികൃതര്‍ പുറത്തിറക്കിയ പ്രസ്താവനയില്‍ പറയുന്നു.

കോവിഡ് പകര്‍ച്ചവ്യാധി അന്താരാഷ്ട്ര വിമാന റൂട്ടുകളില്‍ ഏറ്റവും കൂടുതല്‍ ബാധിച്ചത് പേര്‍ഷ്യന്‍ ഗള്‍ഫിലെ സൂപ്പര്‍ കണക്ഷന്‍ വിമാനങ്ങള്‍ക്കാണ്. കാരണം, ഇവിടങ്ങളില്‍ ആഭ്യന്തര സര്‍വീസുകള്‍ കുറവാണ്. കഴിഞ്ഞ മൂന്ന് വര്‍ഷമായി മൂന്ന് അയല്‍രാജ്യങ്ങള്‍ ഏര്‍പ്പെടുത്തിയ ഉപരോധം മൂലം കമ്പനിക്ക് വലിയ നഷ്ടമുണ്ടായിരുന്നു. കഴിഞ്ഞ ജനുവരിയില്‍ ഉപരോധം പിന്‍വലിച്ചതോടെ വ്യോമപാത വീണ്ടും സജീവമായിരുന്നു.

Related Articles