Current Date

Search
Close this search box.
Search
Close this search box.

വില്‍പ്പന കുതിച്ചുയരുന്നു; ഖത്തര്‍ എയര്‍വേസിന്റെ മുഴുവന്‍ നഷ്ടവും നികത്താനാകും: സി.ഇ.ഒ

ദോഹ: കഴിഞ്ഞ കാലത്ത് വില്‍പ്പനയിലുണ്ടായ വന്‍ കുതിച്ചുച്ചാട്ടം കഴിഞ്ഞ വര്‍ഷമുണ്ടായ മുഴുവന്‍ നഷ്ടവും നികത്താനാകുമെന്ന് ഖത്തര്‍ എയര്‍വേസ് സി.ഇ.ഒ അക്ബര്‍ അല്‍ ബക്കര്‍ പറഞ്ഞു. വരുന്ന മാര്‍ച്ചില്‍ സാമ്പത്തിക വര്‍ഷം അവസാനിക്കുന്നതോടെ വില്‍പ്പനയിലെ വര്‍ധനവ് മൂലം എല്ലാ നഷ്ടവും നികത്താനാകുമെന്നും അദ്ദേഹം പ്രത്യാശ പ്രകടിപ്പിച്ചു.
ഞങ്ങളുടെ നഷ്ടം ഞങ്ങള്‍ കണക്കുകൂട്ടിയതിന്റെ പകുതിയാണ്.

ചെലവ് ചുരുക്കലും ഞങളുടെ വില്‍പന മേഖലയില്‍ കണിശമായി പ്രവര്‍ത്തിച്ചതും മൂലമാണ് ഇത്തരം നേട്ടം ഉണ്ടായത് അദ്ദേഹം പറഞ്ഞു. ബുധനാഴ്ച കുവൈത്തില്‍ മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം. ഇറാനിലേക്ക് സര്‍വീസ് നടത്തുമെന്നും അദ്ദേഹം പറഞ്ഞു. സൗദിയടക്കമുള്ള രാജ്യങ്ങള്‍ ഉപരോധം ഏര്‍പ്പെടുത്തിയതല്ല നഷ്ടം വരാന്‍ കാരണമെന്നും 2022 ല്‍ ലാഭത്തിലാകുമെന്നും അക്ബര്‍ അല്‍ ബക്കര്‍ കൂട്ടിച്ചേര്‍ത്തു.

Related Articles