Current Date

Search
Close this search box.
Search
Close this search box.

മോദിയെക്കുറിച്ച് വാര്‍ത്ത കൊടുത്തതിന് ദക്ഷിണാഫ്രിക്കന്‍ ന്യൂസ് ഏജന്‍സിക്ക് നേരെ സൈബറാക്രമണം

കേപ്ടൗണ്‍: മോദിയെക്കുറിച്ചുള്ള വാര്‍ത്ത പ്രസിദ്ധീകരിച്ചതിന് ദക്ഷിണാഫ്രിക്കയിലെ വാര്‍ത്ത വെബ്‌സൈറ്റായ ഡെയ്‌ലി മാവെറികിന് നേരെ ഇന്ത്യയില്‍ നിന്നും സൈബര്‍ ആക്രമണം. മോദിയെ സ്വീകരിക്കാന്‍ ദക്ഷിണാഫ്രിക്കന്‍ സര്‍ക്കാര്‍ വിമാനത്താവളത്തിലേക്ക് ഒരു കാബിനറ്റ് മന്ത്രിയെ മാത്രമേ അയച്ചിട്ടുള്ളൂവെന്നും ആ കാരണത്താല്‍ വിമാനത്തില്‍ നിന്നിറങ്ങാന്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി വിസമ്മതിച്ചന്നെുമായിരുന്നു വാര്‍ത്ത. ദി സ്‌ക്രോള്‍ ആണ് വാര്‍ത്ത റിപ്പോര്‍ട്ട് ചെയ്തത്.

‘ഞങ്ങള്‍ ഇന്ത്യയില്‍ നിന്നുള്ള ഡി.ഡി.ഒ.എസ് ആക്രമണത്തിന് വിധേയരായിട്ടുണ്ടെന്ന് എനിക്ക് സ്ഥിരീകരിക്കാന്‍ കഴിയും,” ഡെയ്ലി മാവെറിക്കിന്റെ ചീഫ് എക്സിക്യൂട്ടീവ് ഓഫീസര്‍ സ്റ്റൈലി ചരലംബസ് സ്‌ക്രോളിനോട് പറഞ്ഞു. ഒരു വെബ്സൈറ്റിനെയോ അതിന്റെ സെര്‍വറിനെയോ വന്‍തോതില്‍ ട്രാഫിക്കില്‍ അടിച്ചമര്‍ത്താന്‍ രൂപകല്‍പ്പന ചെയ്തിരിക്കുന്ന ഒരു തരം സൈബര്‍ ആക്രമണമാണ് ഡി.ഡി.ഒ.എസ് (ഡിസ്ട്രിബ്യൂട്ടഡ് ഡിനയല്‍ ഓഫ് സര്‍വീസ്).

ബ്രിക്സ് ഉച്ചകോടിയില്‍ പങ്കെടുക്കാനാണ് മോദി ദക്ഷിണാഫ്രിക്കയിലെത്തിയത്. ബ്രസീല്‍, റഷ്യ, ഇന്ത്യ, ചൈന, ദക്ഷിണാഫ്രിക്ക എന്നീ രാജ്യങ്ങളുടെ കൂട്ടായ്മയാണ് ബ്രിക്സ്. പ്രിട്ടോറിയയിലെ വാട്ടര്‍ക്ലോഫ് എയര്‍ഫോഴ്സ് ബേസില്‍ വിമാനത്തില്‍ നിന്ന് ഇറങ്ങാന്‍ മോദി വിസമ്മതിച്ചതിനെത്തുടര്‍ന്ന് ദക്ഷിണാഫ്രിക്കന്‍ പ്രസിഡന്റ് സിറില്‍ റമഫോസ അദ്ദേഹത്തെ സ്വാഗതം ചെയ്യാന്‍ ഡെപ്യൂട്ടി പ്രസിഡന്റ് പോള്‍ മഷാറ്റിലിനെ അയച്ചതായി ഓഗസ്റ്റ് 22നാണ് ഡെയ്ലി മാവെറിക് റിപ്പോര്‍ട്ട് ചെയ്തത്.

എന്നാല്‍, തിങ്കളാഴ്ച രാത്രി ചൈനീസ് പ്രസിഡന്റ് ജിന്‍പിംഗ് എത്തിയപ്പോള്‍ അദ്ദേഹത്തെ സ്വീകരിക്കാന്‍ പ്രസിഡന്റ് സിറില്‍ റമാഫോസ വ്യക്തിപരമായി ടാര്‍മാക്കില്‍ ഉണ്ടായിരുന്നുവെന്നും വെബ്‌സൈറ്റ് റിപ്പോര്‍ട്ട് ചെയ്തു. ഓഗസ്റ്റ് 23ന് ഇന്ത്യയില്‍ നിന്നുള്ള സെര്‍വറുകളില്‍ നിന്നാണ് ആക്രമണമുണ്ടായതെന്ന് ഡെയ്‌ലി മാവെറിക് വൃത്തങ്ങള്‍ പറഞ്ഞു. ്അതേസമയം, വെബ്‌സൈറ്റിന്റെ വാര്‍ത്ത നിഷേധിച്ച് ദക്ഷിണാഫ്രിക്കന്‍ സര്‍ക്കാര്‍ രംഗത്തെത്തിയിട്ടുണ്ട്.

Related Articles