Current Date

Search
Close this search box.
Search
Close this search box.

ഇസ്രായേല്‍ ബോംബാക്രമണം അവസാനിപ്പിക്കണമെന്നാവശ്യപ്പെട്ട് ലോകമെമ്പാടും കൂറ്റന്‍ പ്രതിഷേധങ്ങള്‍

ഗസ്സ സിറ്റി: ഗസ്സ മുനമ്പില്‍ ഇസ്രായേല്‍ നടത്തുന്ന ആക്രമണങ്ങള്‍ അടിയന്തരമായി അവസാനിപ്പിക്കണമെന്ന് ആവശ്യപ്പെട്ട് ലോകമെമ്പാടുമുള്ള വിവിധ നഗരങ്ങളില്‍ ഇന്ന് കൂറ്റന്‍ പ്രതിഷേധങ്ങള്‍ നടക്കുമെന്ന് റിപ്പോര്‍ട്ട്. അറബ് രാജ്യങ്ങളിലെ പൊതു അവധി ദിവസമായതിനാലാണ് വെള്ളിയാഴ്ച പ്രതിഷേധം അരങ്ങേറുന്നത്.

ഇറാഖ് തലസ്ഥാനമായ ബാഗ്ദാദില്‍, ഫലസ്തീനികളെ പിന്തുണച്ച് വെള്ളിയാഴ്ച ജുമുഅക്ക് ശേഷം ബഹുജന സമ്മേളനം നടക്കും. ചരിത്ര പ്രസിദ്ധമായ തഹ്രീര്‍ സ്‌ക്വയറില്‍ വെച്ചായിരിക്കും റാലി. യെമനിലെ സന്‍ആയിലും പ്രതിഷേധം നടക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്.

കൂടാതെ അമ്മാന്‍, ജോര്‍ദാന്‍; കുവൈത്ത് സിറ്റി, മിസ്‌റത, ലിബിയ എന്നിവിടങ്ങളിലം പ്രതിഷേധം അരങ്ങേറും. ഇന്തോനേഷ്യയിലെ ജക്കാര്‍ത്തയിലും പ്രകടനങ്ങള്‍ അരങ്ങേറും. കൊളംബോ, ശ്രീലങ്ക; അര്‍ജന്റീനയിലെ ബ്യൂണസ് ഐഴേര്‍സിലും പ്രതിഷേധ റാലി നടക്കും.

യു.കെ തലസ്ഥാനമായ ലണ്ടനില്‍, യുദ്ധം ബാധിച്ച യു.കെയിലെ കുടുംബങ്ങളെ ഉള്‍പ്പെടുത്തി വാര്‍ത്താ സമ്മേളനം സംഘടിപ്പിച്ചു. അക്രമം അവസാനിപ്പിക്കാന്‍ നടപടിയെടുക്കാന്‍ യു.കെ സര്‍ക്കാരിനോട് അവര്‍ നേരിട്ട് അഭ്യര്‍ത്ഥിക്കും.

 

Related Articles