Current Date

Search
Close this search box.
Search
Close this search box.

സാമ്പത്തിക പ്രതിസന്ധി: പ്രക്ഷോഭം ലെബനാനെ പിടിച്ചു കുലുക്കുന്നു

ബെയ്‌റൂത്: കോവിഡ് മൂലം ഉടലെടുത്ത രാജ്യത്തെ സാമ്പത്തിക-ഭരണ പ്രതിസന്ധിയില്‍ ഉലഞ്ഞ് ലബനാന്‍. കറന്‍സിക്ക് മൂല്യമിടിഞ്ഞ് രാജ്യം കടുത്ത സാമ്പത്തിക പ്രതിസന്ധിയിലേക്ക് കൂപ്പുകുത്തിയതോടെ ജനങ്ങള്‍ പ്രക്ഷോഭവുമായി തെരുവിലിറങ്ങി. പ്രാദേശിക കറന്‍സിയുടെ മൂല്യം രണ്ടു ദിവസത്തിനുള്ളില്‍ 25 ശതമാനത്തിലധികമാണ് കൂപ്പുകുത്തിയത്. വടക്കന്‍ അക്കാറിലും കിഴക്കന്‍ ബെക്ക താഴ്‌വരയിലും ബെയ്‌റൂതിലും കഴിഞ്ഞ ദിവസങ്ങളില്‍ ജനങ്ങളുടെ പ്രതിഷേധം പിടിച്ചു കുലുക്കി. ജനങ്ങള്‍ ടയറുകള്‍ കൂട്ടിയിട്ട് കത്തിച്ച് റോഡുകള്‍ ഉപരോധിച്ചു. കോവിഡ് കൂടി വന്നതോടെ രാജ്യം സാമ്പത്തികമായി തകര്‍ന്നടിയുകയായിരുന്നു. മാസങ്ങളായി രാജ്യത്ത് പ്രതിഷേധം ഉയര്‍ന്നിരുന്നു. എന്നാല്‍ വ്യാഴാഴ്ചയോടെയാണ് ജനങ്ങള്‍ വീണ്ടും തെരുവിലിറങ്ങിയത്.

കറന്‍സി പ്രതിസന്ധി മൂലം ഇന്ധനം പോലുള്ള അടിസ്ഥാന ഇറക്കുമതികളെ സാരമായി ബാധിച്ചു, ഇത് ദുര്‍ബലമായ സംസ്ഥാന സേവനങ്ങള്‍ കൂടുതല്‍ ദുര്‍ബലമാക്കി. ഹസന്‍ ദിയാബിന്റെ നേതൃത്വത്തിലുള്ള സര്‍ക്കാര്‍ രാജിവെക്കണമെന്നാണ് ജനങ്ങള്‍ ആവശ്യപ്പെടുന്നത്.

Related Articles