Current Date

Search
Close this search box.
Search
Close this search box.

പ്രതിഷേധം അലയടിച്ച് ലഖ്‌നൗ നദ്‌വ സര്‍വകലാശാലയും

ലഖ്‌നൗ: ജാമിഅ മില്ലിയ്യ സര്‍വകലാശാലക്കും അലീഗഢ് മുസ്ലിം സര്ഡവകലാശാലക്കും പിറക്കെ പൗരത്വ ബില്ലില്‍ പ്രതിഷേധിച്ചും ജാമിഅയിലെ വിദ്യാര്‍ത്ഥികള്‍ക്ക് പിന്തുണയുമായും യു.പിയിലെ ലഖ്‌നൗ നദ്‌വ കോളേജിലെ വിദ്യാര്‍തേഥികളും. ആയിരക്കണക്കിന് വിദ്യാര്‍ത്ഥികളാണ് തിങ്കളാഴ്ച രാവിലെ പ്രതിഷേധവുമായി ക്യാംപസില്‍ തടിച്ചുകൂടിയത്. പ്രതിഷേധക്കാരെ നേരിടാന്‍ പൊലിസ് ക്യാംപസിന്റെ മെയിന്‍ ഗേറ്റ് അടച്ചു. ഇതോടെ പൊലിസിനു നേരെ വിദ്യാര്‍ത്ഥികള്‍ കല്ലെറിഞ്ഞു.

ജാമിഅ നദ്‌വിയ്യയില്‍ നടന്ന പൊലിസ് നരനായാട്ടില്‍ പ്രതിഷേധിച്ച് രാജ്യത്തിന്റെ വിവിധ ഭാഗങ്ങളില്‍ പ്രതിഷേധം കനക്കുകയാണ്. രാജ്യത്തെ പ്രമുഖ സര്‍വകലാശാലകളിലെ വിദ്യാര്‍ത്ഥികള്‍ ജാമിഅയിലെ വിദ്യാര്‍ത്ഥികള്‍ക്ക് ഐക്യദാര്‍ഢ്യവുമായി തെരുവിലിറങ്ങി. ടാറ്റ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് സോഷ്യല്‍ സയന്‍സിലെ വിദ്യാര്‍ത്ഥികളും രംഗത്തിറങ്ങി.

അതേസമയം, ജാമിഅ മില്ലിയ്യയിലെ വിദ്യാര്‍ത്ഥികളോട് ഒഴിഞ്ഞു പോകാന്‍ പൊലിസ് ആവശ്യപ്പെട്ടിട്ടുണ്ട്. ക്യാംപസ് ഇന്ന് ഒഴിപ്പിക്കുമെന്നും പൊലിസ് അറിയിച്ചു.

Related Articles