Current Date

Search
Close this search box.
Search
Close this search box.

കോവിഡ്: മുംബൈ ബാഗിലെ സി.എ.എ സമരം താല്‍ക്കാലികമായി നിര്‍ത്തി

മുംബൈ: ഷഹീന്‍ ബാഗ് മാതൃകയില്‍ മുംബൈയില്‍ ആരംഭിച്ച സി.എ.എ വിരുദ്ധ സമരം കോവിഡ് വൈറസ് വ്യാപനത്തിന്റെ പശ്ചാതലത്തില്‍ താല്‍ക്കാലികമായി നിര്‍ത്തിവെക്കാന്‍ സംഘാടര്‍ തീരുമാനിച്ചു.

ഉത്തര്‍ പ്രദേശിലെ ലഖ്‌നൗവിലെ ക്ലോക്ക് ടവറില്‍ നടന്നുവന്നിരുന്ന സമരവും താല്‍ക്കാലികമായി നിര്‍ത്തിവെച്ചു. തിങ്കളാഴ്ച മുതലാണ് സമരം നിര്‍ത്തിവെക്കാന്‍ തീരുമാനിച്ചത്. സമരം നിര്‍ത്തിവെക്കുന്നതായി അറിയിച്ചുള്ള കത്ത് സംഘാടകര്‍ പൊലിസിന് കൈമാറിയിട്ടുണ്ട്.

അതേസമയം, പൗരത്വ ഭേദഗതി ബില്ലിനെതിരെയുള്ള സമരം അവസാനിപ്പിച്ചിട്ടില്ല എന്ന് സൂചിപ്പിക്കാന്‍ സമരക്കാര്‍ ദുപ്പട്ട സമരപ്പന്തലില്‍ അവശേഷിപ്പിച്ചിട്ടുണ്ട്. ഇന്ത്യയിലൊട്ടാകെ 80 ജില്ലകളില്‍ കൊവിഡ് സ്ഥിരീകരിച്ച സാഹചര്യത്തിലാണിതെന്ന് പി.ടി.ഐ റിപ്പോര്‍ട്ട് ചെയ്തു.

Related Articles