Current Date

Search
Close this search box.
Search
Close this search box.

സുഡാന്‍: ബുര്‍ഹാന്റെ പതനം ആഗ്രഹിക്കുന്നുവെന്ന് പ്രതിഷേധക്കാര്‍

ഖാര്‍തൂം: കഴിഞ്ഞ ഒക്ടോബറില്‍ നടന്ന സൈനിക അട്ടിമറിക്കെതിരെ ഞായറാഴ്ച  പ്രതിഷേധച്ചവരില്‍ നിരവധി പേര്‍ക്ക് പരിക്കേറ്റു. തലസ്ഥാനമായ ഖാര്‍തൂമിലെ പ്രസിഡന്‍ഷ്യല്‍ കൊട്ടാരത്തിലേക്ക് ഞായറാഴ്ച മാര്‍ച്ച് നടത്തിയ പതിനായിരക്കണക്കിന് പ്രതിഷേധക്കാര്‍ക്ക് നേരെ സുരക്ഷാ സേന കണ്ണീര്‍ വാതകം പ്രയോഗിക്കുകയും വെടിയുതിര്‍ക്കുകയും ചെയ്തു.

പ്രതിഷേധക്കാര്‍ കൊട്ടാരത്തിന് പുറത്ത് കുത്തിയിരുന്നു പ്രതിഷേധിച്ചു. ചില പ്രതിഷേധക്കാര്‍ക്ക് കൊട്ടാരത്തിനുള്ളിലേക്ക് പ്രവേശിച്ചു. അല്‍പ സമയത്തിന് ശേഷം അവരെ നീക്കം ചെയ്യുകയായിരുന്നുവെന്ന് വൃത്തങ്ങള്‍ ‘മിഡില്‍ ഈസ്റ്റ് ഐ’യോട് പറഞ്ഞു. ഞായറാഴ്ചയിലുണ്ടായ പ്രതിഷേധത്തില്‍ 123 പേര്‍ക്ക് പരിക്കേറ്റതായി സുഡാന്‍ ആരോഗ്യ മന്ത്രാലയം അറിയിച്ചു.

ബുര്‍ഹാന്‍ അധികാരമൊഴിയണമെന്നാണ് ജനത ആഗ്രഹിക്കുന്നതെന്ന് പ്രതിഷേധക്കാര്‍ ആവശ്യപ്പെട്ടു. ഒക്ടോബര്‍ 25ന് സൈനിക അട്ടിമറിക്ക് നേതൃത്വം നല്‍കിയ നിലവിലെ സൈനിക മേധാവി ജനറല്‍ അബ്ദുല്‍ ഫത്താഹ് അല്‍ ബുര്‍ഹാനെതിരെ ശക്തമായ പ്രതിഷേധമാണ് രാജ്യത്ത് ഉയരുന്നത്.

????വാര്‍ത്തകള്‍ വാട്‌സാപില്‍ ലഭിക്കാന്‍: https://chat.whatsapp.com/CtdeYjAfwas90JeGabX9H0

Related Articles