Current Date

Search
Close this search box.
Search
Close this search box.

ട്രംപിന്റെ അഭയാര്‍ത്ഥി നിലപാടിനെതിരെ യു.എസില്‍ ആയിരങ്ങളുടെ പ്രതിഷേധം

വാഷിങ്ടണ്‍: അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് അഭയാര്‍ത്ഥികളോട് സ്വീകരിക്കുന്ന സമീപനങ്ങള്‍ ചോദ്യം ചെയ്തും ഭരണകൂടത്തിന്റെ കുടിയേറ്റ നയങ്ങളില്‍ പ്രതിഷേധിച്ചും യു.എസില്‍ ആയിരങ്ങള്‍ തെരുവിലിറങ്ങി. രാജ്യത്തുടനീളം കുടിയേറ്റക്കാരെ കൂട്ടമായി അറസ്റ്റ് ചെയ്ത് ജയിലിലടക്കുന്ന നടപടിയെയും കുടുംബങ്ങളെ തമ്മില്‍ അകറ്റുന്ന നിലപാടിനെയും പ്രതിഷേധക്കാര്‍ ചോദ്യം ചെയ്തു.

വെള്ളിയാഴ്ച വാഷിങ്ടണില്‍ വെച്ച് വൈറ്റ് ഹൗസിന് സമീപമാണ് റാലി നടത്തിയത്. യു.എസ്-മെക്‌സികോ അതിര്‍ത്തിയില്‍ കുടിയേറ്റക്കാര്‍ നേരിടുന്ന പ്രയാസങ്ങളും ദുരിതങ്ങളും അടുത്തിടെ ചര്‍ച്ചയായിരുന്നു. തുടര്‍ന്നാണ് ട്രംപിന്റെ കുടിയേറ്റ നയങ്ങള്‍ക്കെതിരെ രാജ്യത്ത് ജനങ്ങള്‍ പ്രതിഷേധവും എതിര്‍പ്പും അറിയിച്ച് പരസ്യമായി രംഗത്തെത്തിയത്.

കുടിയേറ്റ ക്യാംപുകള്‍ അടച്ചു പൂട്ടുക,കുട്ടികളെ വിട്ടയക്കുക,കുടുംബത്തെ ഒന്നിപ്പിക്കുക,സ്വാതന്ത്ര്യത്തിനു വേണ്ടിയുള്ള പ്രതിഷേധവും ജാഗ്രതയും തുടങ്ങിയ മുദ്രാവാക്യങ്ങളുയര്‍ത്തിയായിരുന്നു പ്രതിഷേധ റാലി. മെഴുകുതിരകളും പ്ലക്കാര്‍ഡുകളുമേന്തി ന്യൂയോര്‍ക്ക് സിറ്റിയിലും പ്രക്ഷോഭകര്‍ റാലി നടത്തി.

Related Articles