Current Date

Search
Close this search box.
Search
Close this search box.

സമൂഹ മാധ്യമ വേട്ട: കേരള പൊലീസിന്റെ സംഘ് വിധേയത്വത്തിനെതിരെ പ്രതിഷേധം

കോഴിക്കോട്: കേരള പൊലീസിന്റെ സംഘ്പരിവാര്‍ വിധേയത്വത്തിനെതിരെ സോളിഡാരിറ്റി യൂത്ത് മൂവ്‌മെന്റ് ജില്ല കമ്മിറ്റിയുടെ നേതൃത്വത്തില്‍ പ്രതിഷേധ ജ്വാല സംഘടിപ്പിച്ചു. സമൂഹ മാധ്യമങ്ങളില്‍ ആര്‍.എസ്.എസിനെ വിമര്‍ശിക്കുന്നവരെ കേരള പൊലീസ് തെരെഞ്ഞുപിടിച്ച് വേട്ടയാടുകയാണ്.

90 പേര്‍ക്കെതിരെ നിലവില്‍ കേസ് ചാര്‍ജ് ചെയ്തിട്ടുണ്ട്. പലരും റിമാന്റിലാണ്. ആരുടെയും പരാതിയില്ലാതെയാണ് സൈബര്‍ പൊലീസ് കേസെടുക്കുന്നത്. ആര്‍.എസ്.എസിനെ വിമര്‍ശിക്കുന്നതിനെതിരെ കലാപാഹ്വാനത്തിനും മതസൗഹാര്‍ദം തകര്‍ക്കുന്നതിനെതിരെയുമുള്ള വകുപ്പുകള്‍ പ്രകാരം സ്വമേധയാ കേസെടുക്കുന്നത് പൊലീസിന്റെ സംഘ്പരിവാര്‍ അടിമത്തം മൂലമാണ്. സി.പി.എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍ പോലും വിമര്‍ശിക്കുമാറ് പൊലീസ് അധ:പതിച്ചതായും ‘ബുള്ളി ഭായ്’ ആപ്പിനെതിരെ പരാതി നല്‍കാനെത്തിയ മുസ്ലിം പെണ്‍കുട്ടികളായ ഇരകളെ കേള്‍ക്കാന്‍ പോലും മുഖ്യമന്ത്രി തയാറാകാതിരുന്നത് അപലപനീയമാണെന്നും പ്രതിഷേധക്കാര്‍ ആരോപിച്ചു. ആര്‍.എസ്.എസിനെ സമൂഹ മാധ്യമങ്ങളില്‍ വിമര്‍ശിച്ചതിന്റെ പേരില്‍ കേസുകള്‍ ചാര്‍ജ് ചെയ്യപ്പെട്ടവര്‍ക്ക് നിയമ സഹായം നല്‍കുമെന്നും സംഘാടകര്‍ അറിയിച്ചു.

ജില്ല പ്രസിഡന്റ് നൂഹ് ചേളന്നൂര്‍, ജനറല്‍ സെക്രട്ടറി ഷാഹുല്‍ ഹമീദ്, സെക്രട്ടറി അമീര്‍ കൊയിലാണ്ടി, ഏരിയ പ്രസിഡന്റ് മുസ്തഫ ഷമീം കരുവമ്പൊയില്‍, യു.കെ. ശബീര്‍, അമീന്‍, എന്‍.പി. അംജദ് എന്നിവര്‍ നേതൃത്വം നല്‍കി.

????വാര്‍ത്തകള്‍ വാട്‌സാപില്‍ ലഭിക്കാന്‍: https://chat.whatsapp.com/CtdeYjAfwas90JeGabX9H0

Related Articles