Current Date

Search
Close this search box.
Search
Close this search box.

മുസ്ലിം ന്യൂനപക്ഷത്തെ സംരക്ഷിച്ചില്ലെങ്കില്‍ ഇന്ത്യ ഒരു പിളര്‍പ്പിലേക്ക് പോകും: ഒബാമ

വാഷിങ്ടണ്‍: ഹിന്ദു ഭൂരിപക്ഷ ഇന്ത്യയിലെ ന്യൂനപക്ഷ വിഭാഗമായ മുസ്ലിംകളെ പരിഗണിച്ചില്ലെങ്കില്‍ ഇന്ത്യ ഒരു പിളര്‍പ്പിലേക്ക് പോകുമെന്ന് മുന്‍ യു.എസ് പ്രസിഡന്റ് ബറാക് ഒബാമ. താന്‍ അമേരിക്കന്‍ പ്രസിഡന്റ് ആയിരുന്നെങ്കില്‍ ഇന്ത്യന്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിയുമായി സംസാരിക്കുമ്പോള്‍ ഇക്കാര്യം അദ്ദേഹത്തോട് പരാമര്‍ശിക്കുമായിരുന്നെന്നും ഒബാമ പറഞ്#ു,

രാജ്യത്തെ മുസ്ലിം ന്യൂനപക്ഷത്തെ പരിഗണിച്ചില്ലെങ്കില്‍ ഇന്ത്യ ഒരു പിളര്‍പ്പിലേക്ക് പോകും. പ്രധാനമന്ത്രി നരേന്ദ്ര മോദിയോട് സംസാരിക്കാന്‍ അവസരം ലഭിച്ചാല്‍ അദ്ദേഹത്തോട് ഇതിനെക്കുറിച്ച് തുറന്നുപറയും. ഹിന്ദു ഭൂരിപക്ഷമായ ഇന്ത്യയില്‍ മുസ്ലിം ന്യൂനപക്ഷത്തിന്റെ സംരക്ഷണം എടുത്തു പറയേണ്ട ഒന്നാണ്. എനിക്ക് നന്നായി അറിയാവുന്നയാളാണ് നരേന്ദ്രമോദി. സി.എന്‍.എന്നിന് നല്‍കിയ അഭിമുഖത്തില്‍ സംസാരിക്കുകയായിരുന്നു ബറാക് ഒബാമ. ഇത് എന്റെ വാദം മാത്രമാണ്. ഒരുപക്ഷേ ഇത് ഇന്ത്യയുടെ താല്‍പര്യങ്ങള്‍ക്ക് വിരുദ്ധമായിരിക്കാമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

അതേസമയം, കഴിഞ്ഞ ദിവസം യു.എസിലെത്തിയ മോദി ബൈഡനുമായുള്ള സംയുക്ത വാര്‍ത്ത സമ്മേളനത്തിനിടെ ന്യൂനപക്ഷങ്ങളോട് ഇന്ത്യയില്‍ വിവേചനമില്ലെന്നാണ് ആവര്‍ത്തിച്ചത്. ഭരണഘടനയെ മുന്‍ നിര്‍ത്തിയാണ് കേന്ദ്ര സര്‍ക്കാര്‍ പ്രവര്‍ത്തിക്കുന്നതെന്നും കേന്ദ്ര സര്‍ക്കാര്‍ ജാതി, മത, ലിംഗ വേര്‍തിരിവില്ലാതെയാണ് ഭരണം നടത്തുന്നതെന്നും മോദി പറഞ്ഞു.

Related Articles