Current Date

Search
Close this search box.
Search
Close this search box.

പുതിയ ചരിത്രം; ലണ്ടനില്‍ ഫലസ്തീന്‍ ഐക്യദാര്‍ഢ്യ റാലിയില്‍ അണിനിരന്നത് അഞ്ച് ലക്ഷം പേര്‍

ലണ്ടന്‍: ഇസ്രായേല്‍ ബോംബാക്രമണം ഗസ്സയെ ‘അഗ്‌നിപന്ത’മാക്കി മാറ്റുമ്പോള്‍ ഫലസ്തീനികള്‍ക്കുള്ള പിന്തുണ പ്രകടിപ്പിച്ച് യൂറോപ്പിലെയും പശ്ചിമേഷ്യയിലെയും ഏഷ്യയിലെയും നഗരങ്ങളില്‍ നടത്തിയ റാലികള്‍ തുടരുകയാണ്.
കഴിഞ്ഞ ദിവസം യു.കെയുടെ തലസ്ഥാനമായ ലണ്ടനില്‍ നടന്നത് കൂറ്റന്‍ ഫലസ്തീന്‍ ഐക്യദാര്‍ഢ്യ റാലി. അഞ്ച് ലക്ഷത്തിലധികം പേരാണ് റാലിയില്‍ അണിനിരന്നത്. ലോകത്ത് തന്നെ ഏറ്റവും കൂടുതല്‍ ആളുകള്‍ പങ്കെടുത്ത റാലിയായി മാറിയിരിക്കുകയാണ് ഇത്.

ഇസ്രായേല്‍ ബോംബിങ് ഉടന്‍ അവസാനിപ്പിക്കുക, ഫലസ്തീന് സ്വതന്ത്ര രാഷ്ട്ര പദവി നല്‍കുക, ഗസ്സയില്‍ അടിയന്തിര സഹായം അനുവദിക്കുക തുടങ്ങിയ ആവശ്യങ്ങളുന്നയിച്ചായിരുന്നു മാര്‍ച്ച്. ഫലസ്തീന്‍ പതാകകളും പ്ലക്കാര്‍ഡുകളും ഫലസ്തീന്റെ വേഷമായ കഫിയ്യയും ധരിച്ചാണ് പതിനായിരങ്ങള്‍ റാലിക്കെത്തിയത്. ഇതിന്റെ ചിത്രങ്ങള്‍ അന്താരാഷ്ട്ര മാധ്യമങ്ങളില്‍ വലിയ വാര്‍ത്തയായിരുന്നു.

ലണ്ടനിലെ എംബാങ്ക്‌മെന്റ് മുതല്‍ വെസ്റ്റ് മിനിസ്റ്റര്‍ വരെയായിരുന്നു റാലി. യു.കെയുടെ ചരിത്രത്തില്‍ തന്നെ ഇടം പിടിച്ച ഏറ്റവും വലിയ റാലിയായി ഇത് മാറിയെന്നാണ് റിപ്പോര്‍ട്ടുകള്‍. ഫലസ്തീന്‍ സോളിഡാരിറ്റി ക്യാംപയിന്റെ നേതൃത്വത്തിലാണ് റാലി സംഘടിപ്പിച്ചത്.

പ്രധാനമന്ത്രി ഋഷി സുനകിന്റെ ഡൗണിങ് സ്ട്രീറ്റിലെ ഓഫീസിന് മുന്നിലൂടെയും റാലി കടന്നുപോയി. യു.കെയിലെ മാഞ്ചസ്റ്ററിലും ഗ്ലാസ്ഗോയും ഉള്‍പ്പെടെ മറ്റ് നഗരങ്ങളിലും ആയിരങ്ങള്‍ പങ്കെടുത്ത റാലി അരങ്ങേറിയിരുന്നു.

 

Related Articles