Current Date

Search
Close this search box.
Search
Close this search box.

ഈജിപ്തിലെ തടവുകാര്‍ ആറാഴ്ചയായി കൂട്ട നിരാഹാര സമരത്തില്‍

കൈറോ: ഈജിപ്തില്‍ ജയിലിലടച്ച തടവുകാര്‍ ആറാഴ്ചയായി കൂട്ടമായി നിരാഹാര സമരം നടത്തുകയാണെന്ന് റിപ്പോര്‍ട്ട്. 130ാളം തടവുകാരാണ് ജയിലിലെ മോശം അവസ്ഥയിലും അഭിഭാഷകരെയും ബന്ധുക്കളെയും സന്ദര്‍ശനത്തിന് അനുമതി നല്‍കാത്തതിലും പ്രതിഷേധിച്ച് നിരാഹാര സമരം കിടക്കുന്നത്. ആംനെസ്റ്റി ഇന്റര്‍നാഷണല്‍ ആണ് വാര്‍ത്ത റിപ്പോര്‍ട്ട് ചെയ്തത്. തടവുകാരില്‍ അധികവും രണ്ടു വര്‍ഷം മുന്‍പ് അറസ്റ്റു ചെയ്തവരാണ്. ഇവരില്‍ ഭൂരിഭാഗം പേര്‍ക്കും ഇതുവരെയായി അവരുടെ കുടുംബാംഗങ്ങളെയോ അഭിഭാഷകരെയോ കാണാന്‍ അനുവദിച്ചിട്ടില്ല.

ബന്ധുക്കളെ കാണാനുള്ള അവകാശ തടയുന്നതിലൂടെ അന്തര്‍ദേശീയ നിയമങ്ങളെ ധിക്കാരപൂര്‍വം ലംഘിക്കുകയും തടവുകാരോട് ക്രൂരത കാട്ടുകയുമാണ് ഈജിപ്ത് അധികൃതര്‍ ചെയ്യുന്നതെന്ന് ആംനെസ്റ്റി ഡെപ്യൂട്ടി മേധാവി മഗ്ദലീന മുഗ്‌റബി പറഞ്ഞു. തടവുകാരുടെ ബന്ധുക്കളുമായി അഭിമുഖം നടത്തിയതിനു ശേഷമാണ് ആംനെസ്റ്റി ഇത്തരത്തില്‍ റിപ്പോര്‍ട്ട് തയാറാക്കിയത്. ഇലക്ട്രിക് ഷോക് അടക്കം കടുത്ത മാനസിക ശാരീരിക പീഡനങ്ങളാണ് തടവുകാര്‍ക്ക് ജയിലുകളില്‍ ഏല്‍ക്കേണ്ടി വരുന്നതെന്നും ബന്ധുക്കളെ ഉദ്ധരിച്ച് റിപ്പോര്‍ട്ട് ചെയ്യുന്നു.

Related Articles