Current Date

Search
Close this search box.
Search
Close this search box.

ത്വാഹയുടെ ജാമ്യം റദ്ദാക്കിയ നടപടിക്കെതിരെ കണ്ണു കെട്ടി പ്രതിഷേധിച്ചു

ദോഹ: പന്തീരങ്കാവ് യു എ പി എ കേസിൽ ത്വാഹ ഫസലിന്റെ ജാമ്യം റദ്ദാക്കിയ ഹൈക്കോടതി വിധിക്കെതിരെ യൂത്ത് ഫോറം മദീന ഖലീഫ സോൺ
കണ്ണു കെട്ടി പ്രതിഷേധിച്ചു. ജാമ്യം നൽകിക്കൊണ്ടുള്ള എൻ ഐ എ കോടതി വിധിയിൽ ത്വാഹക്ക് മാത്രമായി ജാമ്യം നിഷേധിച്ച് കൊണ്ട ഹൈക്കോടതി
ഡിവിഷൻ ബെഞ്ച് പുറപ്പെടുവിച്ച വിധി വിമർശന വിധേയമാണെന്നും പ്രതിഷേധാർഹമാണെന്നും യൂത്ത് ഫോറം സോണൽ ഭാരവാഹികൾ പറഞ്ഞു.

യു എ പി എയെ വാരിപ്പുണരുന്ന ഇടത് സർക്കാറിന്റെ നയങ്ങളെ തുറന്നെതിർക്കുക കൂടിയാണ് ഇത്തരമൊരു പ്രതിഷേധ പരിപാടിയിലൂടെ ഉദ്ദേശിക്കുന്നതെന്നും
മദീന ഖലീഫ സോൺ പ്രതിനിധി അലി അജ്മൽ പറഞ്ഞു. കോടതി വിധിയിലെ പരാമർശങ്ങൾ വിചിത്രവും ഭയാനകവുമാണെന്നും അദ്ദേഹം സൂചിപ്പിച്ചു.
യു എ പി എ കരിനിയമത്തിനെതിരെയും എൻ ഐ എ കോടതി വിധി റദ്ദാക്കിയ ഹൈക്കോടതി ഡിവിഷൻ ബെഞ്ച് വിധിക്കെതിരെയുമായി സംഘടിപ്പിച്ച കണ്ണ്
കെട്ടിയുള്ള പ്രതിഷേധത്തിന് സോൺ പ്രസിഡൻറ് മർഷദ്, അംജദ്, അലി അജ്മൽ, മുഹ്സിൻ കാപാടൻ, മൻസൂർ എന്നിവർ നേതൃത്വം നൽകി.

Related Articles