Current Date

Search
Close this search box.
Search
Close this search box.

മൂല്യച്യുതിക്കെതിരെ യോജിച്ച പ്രവര്‍ത്തനങ്ങള്‍ അനിവാര്യം: തനിമ ടേബിള്‍ ടോക്ക്

യാമ്പു: സമൂഹത്തില്‍ വര്‍ധിച്ചുവരുന്ന മൂല്യച്യുതിക്കെതിരെ സ്ത്രീ സമൂഹത്തിന്റെ കൂട്ടായ പ്രവര്‍ത്തനങ്ങള്‍ അനിവാര്യമാണെന്ന് യാമ്പു തനിമ വനിതാവിങ് സംഘടിപ്പിച്ച ടേബിള്‍ ടോക്ക് അഭിപ്രായപ്പെട്ടു. ‘സദാചാരം സ്വാതന്ത്ര്യമാണ്’ എന്ന തലക്കെട്ടില്‍ തനിമ നടത്തുന്ന കാമ്പയിന്റെ ഭാഗമായാണ് വിവിധ മേഖലകളി ലുള്ളവരെ പങ്കെടുപ്പിച്ചു കൊണ്ട് പരിപാടി സംഘടിപ്പിച്ചത്. പുതു തലമുറയിലെ തകരുന്ന മൂല്യങ്ങളും അതിരുകളില്ലാതാകുന്ന സ്വാതന്ത്ര്യവും ചര്‍ച്ചയായി.

നവയുഗത്തിലെ ദൃശ്യ ശ്രാവ്യമാധ്യമങ്ങളുടെയും ഇന്റര്‍ നെറ്റിന്റെയും നിയന്ത്രണ മില്ലാ ത്ത ഉപയോഗം ദൂര വ്യാപകമായ പ്രത്യേഘാതങ്ങളുണ്ടാക്കുന്നുവെന്നും രക്ഷിതാക്കള്‍ ഗൗരവ പൂര്‍വം കാണേണ്ടതുണ്ടെന്നും പരിപാടിയില്‍ സംസാരിച്ചവര്‍ പറഞ്ഞു. ശബീബ സലാഹ് പരിപാടിയുടെ മോഡറേറ്റര്‍ ആയിരുന്നു. സോഫിയ മുഹമ്മദ് വിഷയാവതരണം നടത്തി. ഫായിസ കമാല്‍, മര്‍ജാന അക്ബര്‍, ഷിജി ജോസഫ്, നംഷിദ ഷമീര്‍, ഷക്കീല മുനീര്‍, റജിയ നസീറുദ്ദീന്‍, ഖദീജ മുസ്തഫ, റാഷിദ സലീം തുടങ്ങിയവര്‍ ചര്‍ച്ചയില്‍ പങ്കെടുത്തു.

Related Articles