Current Date

Search
Close this search box.
Search
Close this search box.

തുര്‍ക്കിക്കെതിരെയുള്ള യു.എസ് ഉപരോധം പിന്‍വലിക്കും: പോംപിയോ

വാഷിങ്ടണ്‍: തുര്‍ക്കിക്കെതിരെ അമേരിക്ക ഏര്‍പ്പെടുത്തിയിരുന്ന ഉപരോധം ഉടന്‍ പിന്‍വലിച്ചേക്കാമെന്ന് യു.എസ് സ്റ്റേറ്റ് സെക്രട്ടറി മൈക് പോംപിയോ. തുര്‍ക്കി അറസ്റ്റു ചെയ്ത യു.എസ് പാസ്റ്റര്‍ ബ്രണ്‍സണെ വിട്ടയച്ചതിനെത്തുടര്‍ന്നാണ് ഉപരോധം പിന്‍വലിക്കാന്‍ തീരുമാനിക്കുന്നത്.

ബുധനാഴ്ച തുര്‍ക്കി പ്രസിഡന്റ് ഉര്‍ദുഗാനുമായി പോംപിയോ നടത്തിയ ചര്‍ച്ചക്കു ശേഷമാണ് ഇക്കാര്യത്തിന് ധാരണയായത്. സൗദി മാധ്യമപ്രവര്‍ത്തകന്‍ ജമാല്‍ ഖഷോഗിയുടെ തിരോധാനവുമായി ബന്ധപ്പെട്ട ചര്‍ച്ചകള്‍ക്ക് അങ്കാറയില്‍ എത്തിയ വേളയിലാണ് പോംപിയോയും ഉര്‍ദുഗാനും ഇതു സംബന്ധിച്ച് അനൗദ്യോഗിക ചര്‍ച്ച നടത്തിയത്.

ചില ഉപരോധങ്ങള്‍ തുര്‍ക്കിക്കു മേലെ നിലനിന്നിരുന്നെന്നും എന്നാല്‍ ബ്രണ്‍സണെ വിട്ടയച്ചതോടെ അവ പിന്‍വലിക്കാനുള്ള നടപടികള്‍ ഉടന്‍ എടുക്കുമെന്നും പോംപിയോ മാധ്യമങ്ങളോട് പറഞ്ഞു. തുര്‍ക്കി വിദോശകാര്യ മന്ത്രി മെവ്‌ലറ്റും പോംപിയോയുമായി ചര്‍ച്ച നടത്തിയിരുന്നു.

 

Related Articles