Current Date

Search
Close this search box.
Search
Close this search box.

തുനീഷ്യന്‍ പ്രസിഡന്റിന്റെ ജനസ്വീകാര്യത കുറയുന്നതായി അഭിപ്രായ സര്‍വേ

തൂനിസ്: തുനീഷ്യന്‍ പ്രസിഡന്റ് ഖൈസ് സഈദിന്റെ ജനസ്വീകാര്യത കുറയുന്നതായി അഭിപ്രായ സര്‍വേ. 2019ന് ശേഷം പ്രസിഡന്റ് ഖൈസ് സഈദിന്റെ ജനസ്വീകാര്യത വലിയ തോതില്‍ കുറഞ്ഞതായി ഇന്‍സൈറ്റ്‌സ് ടി.എന്‍ നടത്തിയ അഭിപ്രായ വോട്ടെടുപ്പില്‍ ചൂണ്ടിക്കാണിക്കുന്നു. രാജ്യത്ത് സാമ്പത്തിക, രാഷ്ട്രീയ പ്രസിസന്ധി രൂക്ഷമായികൊണ്ടിരിക്കുന്ന സാഹചര്യമാണുള്ളത്. കഴിഞ്ഞ ഫെബ്രുവരി 16ന് പ്രസിഡന്റ് ഖൈസ് സഈദിന്റെ ജനപിന്തുണ 23.2 ശതമാനമായിരുന്നുവെന്ന് ഇന്‍സൈറ്റ്‌സ് ടി.എന്‍ ട്വിറ്ററില്‍ പ്രസിദ്ധീകരിച്ച സര്‍വേ വ്യക്തമാക്കുന്നു.

ഫൗണ്ടേഷന്‍ പ്രസിദ്ധീകരിച്ച ഗ്രാഫില്‍ ഖൈസ് സഈദിന്റെ ജനപിന്തുണയുടെ ശതമാനത്തില്‍ ഗണ്യമായ കുറവാണ് കാണിക്കുന്നത്. കഴിഞ്ഞ ആഗസ്റ്റില്‍ ജനപിന്തുണ 49.8 ശതമാനത്തിലെത്തുകയും, സെപ്റ്റംബറില്‍ 42.9 ആയി കുറയുകയും, നവംബറില്‍ 29.1 ശതമാനമെന്ന ഏറ്റവും താഴ്ന്ന നിലയിലെത്തുകയും ചെയ്തു. മുന്‍ ആരോഗ്യമന്ത്രി അബ്ദുല്ലത്തീഫ് മക്കിക്കും ഫ്രീ കോണ്‍സ്റ്റിറ്റിയൂഷണല്‍ പാര്‍ട്ടിയുടെ മേധാവി അബീര്‍ മൂസക്കും ഏതാണ്ട് തുല്യമായ ജനപിന്തുണയാണ് ഡേറ്റ കാണിക്കുന്നത്.

????വാട്‌സാപ് ഗ്രൂപ്പില്‍ അംഗമാകാന്‍????: https://chat.whatsapp.com/KoVQY3fNYfnHnlNRbeDaCj

Related Articles