Current Date

Search
Close this search box.
Search
Close this search box.

യു.പി: ആശുപത്രിയില്‍ വെച്ച് നമസ്‌കരിച്ച സ്ത്രീക്കെതിരെ പൊലിസ് അന്വേഷണം

ലഖ്‌നൗ: ഉത്തര്‍പ്രദേശിലെ പ്രയാഗ് രാജില്‍ ആശുപത്രിയില്‍ വെച്ച് നമസ്‌കരിച്ച സത്രീക്കെതിരെ പൊലിസില്‍ പരാതി. സ്ത്രീ നമസ്‌കരിക്കുന്നതിന്റെ വീഡിയോ മൊബൈലില്‍ പകര്‍ത്തി പൊലിസിന് നല്‍കുകയായിരുന്നു. എന്നാല്‍ പരാതിയില്‍ അന്വേഷണം നടത്തിയ പൊലിസ് കുറ്റമൊന്നും നടന്നിട്ടില്ലെന്ന് പറഞ്ഞു.

പരാതി ലഭിച്ച പൊലിസ് അന്വേഷണം നടക്കുകയാണെന്നും ‘വീഡിയോയുടെ ഉറവിടം അന്വേഷിച്ചിട്ടുണ്ടെന്നും, ചട്ടങ്ങള്‍ക്കനുസൃതമായി ആവശ്യമായ നടപടികള്‍ സ്വീകരിക്കാന്‍ ബന്ധപ്പെട്ടവര്‍ക്ക് നിര്‍ദ്ദേശം നല്‍കിയിട്ടുണ്ടെന്നും പ്രയാഗ്രാജ് പോലീസ് ആദ്യം പറഞ്ഞു.

പിന്നീട് വിഡിയോയിലെ സ്ത്രീ തെറ്റായ ഉദ്ദേശത്തോടെയും, ജോലിക്കും ഗതാഗതത്തിനും തടസ്സം സൃഷ്ടിക്കാതെ, രോഗിയുടെ അസുഖം വേഗം സുഖം പ്രാപിക്കുന്നതിനായി പ്രാര്‍ത്ഥിക്കുന്നതായാണ് അന്വേഷണത്തില്‍ കണ്ടെത്തിയതെന്നും ഈ പ്രവൃത്തി ഏതെങ്കിലും കുറ്റകൃത്യ വിഭാഗത്തില്‍ പെടുന്നില്ലെന്നും പൊലിസ് കൂട്ടിച്ചേര്‍ത്തു.

യു.പി പോലീസിനും അതിന്റെ ഇസ്ലാമോഫോബിക് നടപടികള്‍ക്കുമെതിരായ പ്രചാരണം സോഷ്യല്‍ മീഡിയയില്‍ നടക്കുന്നതിനിടെയാണ് പ്രയാഗ്രാജ് പോലീസ് ഇങ്ങിനെ ട്വീറ്റ് ചെയ്തത്.

അതേസമയം, നമസ്‌കരിച്ച സ്ത്രീക്ക് ‘ഇത്തരം പ്രവര്‍ത്തനത്തിനെതിരെ മുന്നറിയിപ്പ് നല്‍കിയിട്ടുണ്ടെന്ന് ആശുപത്രി അധികൃതര്‍ പറഞ്ഞു.
”വാര്‍ഡിലെ ഇത്തരം പ്രവര്‍ത്തനങ്ങള്‍ക്കെതിരെ ഞങ്ങള്‍ കര്‍ശനമായ മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്. ഇതൊരു പൊതു സ്ഥലമാണ്’-തേജ് ബഹദൂര്‍ ആശുപത്രിയിലെ ചീഫ് മെഡിക്കല്‍ സൂപ്രണ്ട് ഡോ എം കെ അഖൗരി പറഞ്ഞു.

ഡെങ്കിപ്പനി വാര്‍ഡില്‍ രോഗിയെ പരിചരിക്കുകയായിരുന്ന മുസ്ലീം യുവതിയാണ് വാര്‍ഡില്‍ വെച്ച് നമസ്‌കരിച്ചത്. അവര്‍ നമസ്‌കരിക്കുന്നതിനിടെ അജ്ഞാതന്‍ അവളുടെ സമ്മതമില്ലാതെ വീഡിയോ റെക്കോര്‍ഡുചെയ്യുകയും ഇന്റര്‍നെറ്റില്‍ പോസ്റ്റുകയുമായിരുന്നു.

Related Articles