Current Date

Search
Close this search box.
Search
Close this search box.

ലക്ഷദ്വീപ് ആക്റ്റിവിസ്റ്റ് ഐഷ സുല്‍ത്താനക്കെതിരെ പൊലീസ് കേസെടുത്തു

കൊച്ചി: ലക്ഷദ്വീപിലെ സംഘ്പരിവാര്‍ അജണ്ടക്കെതിരെ നിരന്തരം ശബ്ദിച്ച ദ്വീപ് സ്വദേശിയും സിനിമ പ്രവര്‍ത്തകയുമായ ഐഷ സുല്‍ത്താനക്കെതിരെ കവരത്തി പൊലീസ് കേസെടുത്തു. ബി.ജെ.പി ലക്ഷദ്വീപ് പ്രസിഡന്റ് സി അബ്ദുല്‍ ഖാദര്‍ ഹാജിയുടെ പരാതിയുടെ അടിസ്ഥാനത്തിലാണ് പൊലീസ് എഫ്.ഐ.ആര്‍ രജിസ്റ്റര്‍ ചെയ്തത്.

കഴിഞ്ഞ ദിവസം മീഡിയവണിന്റെ ചാനല്‍ ചര്‍ച്ചക്കിടെ അഡ്മിനിസ്‌ട്രേറ്റര്‍ പ്രഫുല്‍ കെ. പട്ടേലിനെ ജൈവായുധം (ബയോവെപ്പണ്‍) എന്ന് വിശേഷിപ്പിച്ച സംഭവത്തിലാണ് പരാതി നല്‍കിയത്. ചൈന മറ്റ് രാജ്യങ്ങള്‍ക്ക് നേരെ കൊറോണ വൈറസ് എന്ന ബയോവെപ്പണ്‍ ഉപയോഗിച്ചത് പോലെയാണ് കേന്ദ്ര സര്‍ക്കാര്‍ ലക്ഷദ്വീപിന് നേരെ പ്രഫുല്‍പട്ടേലെന്ന ബയോവെപ്പണ്‍ ഉപയോഗിച്ചത് എന്നായിരുന്നു പരാമര്‍ശം.

എന്നാല്‍, രാജ്യത്തെയോ സര്‍ക്കാറിനെയോ അല്ല പ്രഫൂല്‍ പട്ടേലിനെ ഉദ്ദേശിച്ചാണ് താന്‍ ആ പരാമര്‍ശം നടത്തിയതെന്ന് ഐഷ സുല്‍ത്താന വ്യക്തമാക്കി. ഒരു വര്‍ഷത്തോളം ഒറ്റ കോവിഡ് പോലും റിപ്പോര്‍ട്ട് ചെയ്യാതിരുന്ന ലക്ഷദ്വീപില്‍ പ്രഫുല്‍ പട്ടേലില്‍ നിന്നും കൂടെ വന്നവരില്‍ നിന്നുമാണ് വൈറസ് നാട്ടില്‍ വ്യാപിച്ചതെന്നും ഈ സാഹചര്യത്തിലാണ് പ്രഫുല്‍ പട്ടേലിനെ ബയോവെപ്പന്‍ ആയി താരതമ്യപ്പെടുത്തിയതെന്നും അവര്‍ ഫേസ്ബുക് കുറിപ്പില്‍ പറഞ്ഞു.

Related Articles