Current Date

Search
Close this search box.
Search
Close this search box.

ഇറാഖ്: പ്രധാനമന്ത്രിയുടെ രാജി ആദ്യഘട്ടമെന്ന് പ്രക്ഷോഭകര്‍

ബാഗ്ദാദ്: ആഴ്ചകള്‍ നീണ്ട രക്തകലുഷിതമായ സര്‍ക്കാര്‍ വിരുദ്ധ പ്രക്ഷോഭത്തിനൊടുവില്‍ ഇറാഖില്‍ പ്രധാനമന്ത്രി ആദില്‍ അബ്ദുല്‍ മഹ്ദി രാജിവെച്ചു. രാജി പ്രതിഷേധത്തിന്റെ ഒന്നാം ഘട്ട വിജയം മാത്രമാണെന്നാണ് കഴിഞ്ഞ ദിവസം പ്രതിഷേധക്കാര്‍ അറിയിച്ചത്. പ്രധാനമന്ത്രിയുടെ പ്രതിഷേധത്തിന് പിന്നാലെ ബാഗ്ദാദിലെ തഹ്‌രീര്‍ സ്‌ക്വയറില്‍ ആഹ്ലാദപ്രകടനങ്ങളും അരങ്ങേറി. ഇറാഖിലെ രാഷ്ട്രീയ വ്യവസ്ഥിതി പൂര്‍ണമായും തുടച്ചുമാറ്റുന്നത് വരെ സമരം ചെയ്യുമെന്നും പ്രതിഷേധത്തിന്റെ ഒന്നാം ഘട്ടമാണിതെന്നും പ്രതിഷേധക്കാര്‍ പറഞ്ഞു. ഞങ്ങള്‍ ഇവിടം വരെയെത്താന്‍ കനത്ത വില നല്‍കേണ്ടി വന്നിട്ടുണ്ട്. എങ്കിലും ഞങ്ങളുടെ ആവശ്യം പരിഹരിക്കാന്‍ സര്‍ക്കാരിനെ സമ്മര്‍ദ്ദത്തിലാക്കാന്‍ കഴിഞ്ഞുവെന്നത് ഞങ്ങളുടെ ത്യാഗങ്ങള്‍ക്ക് വിലയുണ്ടായി എന്നതാണ്-പ്രതിഷേധക്കാരിലൊരാളായ 30കാരനായ നൂര്‍ പറഞ്ഞു. രക്തവും കണ്ണീരും ബലിയര്‍പ്പിച്ച ശേഷമാണ് ഈ വിജയം ഞങ്ങള്‍ ആഘോഷിക്കുന്നതെന്നും തഹ്‌രീര്‍ ചത്വരത്തില്‍ വിജയാഹ്ലാദം നടത്തുന്ന പ്രതിഷേധക്കാര്‍ മാധ്യമങ്ങളോട് പറഞ്ഞു.

വ്യാഴാഴ്ച സുരക്ഷ സേനയുമായുണ്ടായ ഏറ്റുമുട്ടലില്‍ അന്‍പതിലധികം പേര്‍ കൊല്ലപ്പെട്ടിരുന്നു. അതിനാല്‍ തന്നെ വ്യാഴാഴ്ചയെ രക്തരൂക്ഷിത ദിനം എന്നായിരുന്നു വിശേഷിപ്പിച്ചിരുന്നത്. അതിനു പിന്നാലെയാണ് വെള്ളിയാഴ്ച ആദില്‍ മഹ്മൂദ് പാര്‍ലമെന്റിനു മുന്നില്‍ രാജിക്കത്ത് നല്‍കിയത്. പ്രതിഷേധക്കാര്‍ അംഗീകരിക്കുന്ന പുതിയ ഒരു സര്‍ക്കാരിനെ നിയമസഭാ സാമാജികര്‍ തെരഞ്ഞെടുക്കണമെന്നും രാജിക്കത്തില്‍ അദ്ദേഹം പറഞ്ഞു.

വെള്ളിയാഴ്ച ഖുത്വുബ പ്രഭാഷണത്തില്‍ ഇറാഖിലെ ഉന്നത ശിയ നേതാവ് ആയതുള്ള അലി അല്‍ സിസ്താനി പ്രക്ഷോഭകര്‍ക്കു നേരെ മാരക ശക്തി ഉപയോഗിച്ച് അടിച്ചമര്‍ത്തുന്നതിനെ അപലപിച്ചിരുന്നു.

Related Articles