Current Date

Search
Close this search box.
Search
Close this search box.

നെതന്യാഹുവിന്റെ തെരഞ്ഞെടുപ്പ് പ്രചാരണ ബോര്‍ഡില്‍ മോദിയുടെ ചിത്രവും

തെല്‍ അവീവ്: ഇസ്രായേല്‍ പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹുവിന്റെ ലികുഡ് പാര്‍ട്ടിയുടെ തെരഞ്ഞെടുപ്പ് പ്രചാരണത്തിനായി സ്ഥാപിച്ച ബോര്‍ഡില്‍ ഇന്ത്യന്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ഫോട്ടോയും. നെതന്യാഹുവും മോദിയും കൈപിടിച്ച് നില്‍ക്കുന്ന കൂറ്റന്‍ പരസ്യ ബോര്‍ഡാണ് തെല്‍ അവീവിലെ ലികുഡ് പാര്‍ട്ടി ആസ്ഥാന മന്ദിരത്തിന് പുറത്ത് സ്ഥാപിച്ചിരിക്കുന്നത്.

ബോര്‍ഡില്‍ ഹീബ്രു ഭാഷയില്‍ ‘നെതന്യാഹു തന്റെ സ്വന്തം സംഘത്തില്‍’ എന്ന അടിക്കുറിപ്പും നല്‍കിയിട്ടുണ്ട്. സെപ്റ്റംബര്‍ 9ന് നെതന്യാഹു ഇന്ത്യ സന്ദര്‍ശിക്കുന്നുണ്ട്. സെപ്റ്റംബര്‍ 17നാണ് ഇസ്രായേല്‍ തെരഞ്ഞെടുപ്പ്. കഴിഞ്ഞ ഏപ്രിലില്‍ നടന്ന ഇസ്രായേല്‍ പാര്‍ലമെന്റ് തെരഞ്ഞെടുപ്പില്‍ ലികുഡ് പാര്‍ട്ടിയുടെ സ്ഥാനാര്‍ത്ഥിയായ നെതന്യാഹു വിജയിച്ചിരുന്നു.

എന്നാല്‍ സര്‍ക്കാര്‍ രൂപീകരിക്കുന്നതില്‍ അദ്ദേഹം പരാജയപ്പെട്ടിരുന്നു. അതിന്റെ തുടര്‍ച്ചയാണ് സെപ്റ്റംബറില്‍ നടക്കുന്ന തെരഞ്ഞെടുപ്പ്. മോദിക്കു പുറമെ യു.എസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് റഷ്യന്‍ പ്രസിഡന്റ് വ്‌ളാദ്മിര്‍ പുടിന്‍ എന്നിവരുമൊത്തുള്ള ചിത്രങ്ങളും ലികുഡ് പാര്‍ട്ടി പ്രചാരണത്തിനായി ഉപയോഗിക്കുന്നുണ്ട്.

Related Articles