Current Date

Search
Close this search box.
Search
Close this search box.

പ്ലസ് വണ്‍ സീറ്റ് പ്രതിസന്ധി ഉടന്‍ പരിഹരിക്കുക: എസ്.ഐ.ഒ

മലപ്പുറം: അപേക്ഷകരില്ലാത്ത മുന്നാക്ക സംവരണ സീറ്റുകള്‍ ഉടന്‍ ജനറല്‍ സീറ്റില്‍ ലയിപ്പിച്ച് മെറിറ്റില്‍ അര്‍ഹതയുള്ള വിദ്യാര്‍ഥികള്‍ക്ക് ആദ്യഘട്ടത്തില്‍ തന്നെ സീറ്റ് ലഭിക്കാനുള്ള നടപടി സര്‍ക്കാര്‍ സ്വീകരിക്കണമെന്ന് എസ്.ഐ.ഒ ആവശ്യപ്പെട്ടു.

നിലവില്‍ പ്രസിദ്ധീകരിക്കപ്പെട്ട അലോട്ട്മെന്റ് ലിസ്റ്റില്‍ 16711 സീറ്റുകളാണ് മുന്നാക്ക സംവരണത്തിനായി സംസ്ഥാനത്ത് മാറ്റിവെച്ചതെങ്കില്‍ വളരെ കുറഞ്ഞ സീറ്റുകളില്‍ മാത്രമാണ് മുന്നാക്കക്കാര്‍ അപേക്ഷിച്ചിരിക്കുന്നത്. 8967 സീറ്റുകള്‍ ബാക്കിയായി കിടക്കുകയാണെന്നിരിക്കെ അര്‍ഹരായ വിദ്യാര്‍ഥികള്‍ക്ക് അവസരം നിഷേധിക്കപ്പെടലാണ് മുന്നാക്ക സംവരണം വഴി ഉണ്ടാകുന്നത്.

പ്ലസ് വണ്‍ സീറ്റ് പ്രതിസന്ധി രൂക്ഷമായ മലപ്പുറം ജില്ലയിലാണ് ഏറ്റവുമധികം മുന്നാക്ക സംവരണ സീറ്റുള്ളത്, ഇതില്‍ കുറഞ്ഞ സീറ്റുകളിലേക്കാണ് അപേക്ഷ വന്നിട്ടുള്ളത്. മാത്രമല്ല നിരവധി മുന്നാക്ക സംവരണ സീറ്റുകള്‍ മലപ്പുറത്ത് ബാക്കിയാണ്. ഈ സീറ്റുകള്‍ ഉടന്‍ ജനറല്‍ സീറ്റില്‍ ലയിപ്പിച്ച് മെറിറ്റില്‍ അര്‍ഹതയുള്ള വിദ്യാര്‍ഥികള്‍ക്ക് ആദ്യഘട്ടത്തില്‍ തന്നെ ലഭിക്കാനുള്ള നടപടി സര്‍ക്കാര്‍ സ്വീകരിക്കണമെന്നും സംവരണത്തിന്റെ തന്നെ മാനദണ്ഡം അട്ടിമറിക്കുന്ന മുന്നാക്ക സംവരണം റദ്ദാക്കാന്‍ സര്‍ക്കാര്‍ ഉടന്‍ നടപടിയെടുക്കണമെന്നും എസ്.ഐ.ഒ. മലപ്പുറം ജില്ലാ സെക്രട്ടറിയേറ്റ് ആവിശ്യപ്പെട്ടു.

മലപ്പുറം മലബാര്‍ ഹൗസില്‍ ചേര്‍ന്ന യോഗത്തില്‍ എസ്.ഐ.ഒ മലപ്പുറം ജില്ലാ പ്രസിഡന്റ് സല്‍മാനുല്‍ ഫാരിസ് അദ്ധ്യക്ഷത വഹിച്ചു. ജില്ലാ സെക്രട്ടറി ഫവാസ് അമ്പാളി, ജില്ലാ വൈസ് പ്രസിഡന്റ് ബാസിത് താനൂര്‍, ജോയിന്റ് സെക്രട്ടറിമാരായ വാഹിദ് ചുള്ളിപ്പാറ, വലീദ് പൊന്നാനി, റഷാദ് വി.പി തുടങ്ങിയവര്‍ പങ്കെടുത്തു.

 

Related Articles