Current Date

Search
Close this search box.
Search
Close this search box.

ഭൂകമ്പത്തിന്റെ ബാക്കി പത്രം: മൊറോക്കോയില്‍ നിന്നുള്ള ദുരന്ത കാഴ്ചകള്‍

60 വര്‍ഷത്തിനിടെ മൊറോക്കോയിലുണ്ടായ ഏറ്റവും മാരകമായ ഭൂകമ്പമായിരുന്നു വെള്ളിയാഴ്ച രാത്രിയുണ്ടായത്. ഭൂകമ്പത്തിന്റെ ഭയാനകതയില്‍ നിന്നും മൊറോക്കോയിലെ ജനങ്ങള്‍ ഇപ്പോഴും അതിജീവിച്ചിട്ടില്ല. ഇതുവരെയായി 2100 പേര്‍ കൊല്ലപ്പെട്ടെന്നാണ് ഔദ്യോഗിക കണക്ക്. എന്നാല്‍ മരണ സംഖ്യ ഇനിയും വര്‍ധിക്കാന്‍ സാധ്യതയുണ്ടെന്നാണ് റിപ്പോര്‍ട്ടുകള്‍. റിക്ടര്‍ സ്‌കെയിലില്‍ 6.8 തീവ്രത രേഖപ്പെടുത്തിയ ഭൂചലനത്തില്‍ മൂന്നു ലക്ഷത്തിലധികം പേരെ ബാധിച്ചതായാണ് ഐക്യരാഷ്ട്രസഭയുടെ കണ്ടെത്തല്‍.

ഭൂകമ്പത്തെ അതിജീവിച്ച പതിനായിരങ്ങള്‍ തെരുവിലാണ് കഴിയുന്നത്. ഭക്ഷണവും കുടിവെള്ളവും പാര്‍പ്പിടവും കണ്ടെത്താന്‍ അവര്‍ പാടുപെടുകയാണ്. മൊറോക്കോക്ക് സഹായവുമായി ലോകരാജ്യങ്ങള്‍ രംഗത്തുവന്നിട്ടുണ്ടെങ്കിലും എല്ലാം പൂര്‍വസ്ഥിതിയിലാകാന്‍ ഇനിയും സമയമെടുക്കും. ഭൂകമ്പത്തില്‍ കാണാതായവര്‍ക്കായി വിദൂര തീവ്രമായ തിരച്ചില്‍ ഇപ്പോഴും തുടരുകയാണ്. 60 വര്‍ഷങ്ങള്‍ക്കിടെ രാജ്യത്തുണ്ടായ ഏറ്റവും വലിയ ഭൂകമ്പമാണിത്.

ഭൂകമ്പത്തില്‍ നിന്നും രക്ഷപ്പെട്ടവര്‍ മറാകിഷിലെ തെരുവുകളില്‍ കഴിയുന്ന ദയനീയ കാഴ്ചയാണ് എങ്ങും കാണുന്നത്. ഭവനരഹിതരും തുടര്‍ചലനങ്ങളെ ഭയന്നുമാണ് ഈ കുടുംബങ്ങള്‍ തെരുവുകളില്‍ കഴിയുന്നത്. അവിടെയും അമിസ്മിസിലും, എത്തിച്ചേരാന്‍ പ്രയാസമുള്ള കമ്മ്യൂണിറ്റികളിലെ നാശനഷ്ടങ്ങളെക്കുറിച്ച് നിവാസികള്‍ കൂടുതല്‍ ആശങ്കാകുലരാണ്. ഭൂകമ്പം ഏറ്റവും അധികം ബാധിച്ചത് പര്‍വത മേഖലയിലെ ഗ്രാമപ്രദേശങ്ങളെയാണ്. അതിനാല്‍ തന്നെ രക്ഷാപ്രവര്‍ത്തനത്തിന് എത്തിപ്പെടാനുള്ള സൗകര്യങ്ങളുടെ അഭാവവും അലട്ടുന്നുണ്ട്. എങ്ങും കെട്ടിടാവശിഷ്ടങ്ങളാല്‍ മൂടപ്പെട്ടിരിക്കുകയാണ്.

മറാകിഷ് നഗരത്തിന് 70 കിലോമീറ്റര്‍ (44 മൈല്‍) തെക്ക് അല്‍ ഹൗസ് പ്രവിശ്യയിലെ ഇഗില്‍ പട്ടണത്തിന് സമീപമാണ് ഭൂചലനത്തിന്റെ പ്രഭവകേന്ദ്രം. ഉയര്‍ന്ന അറ്റ്ലസ് പര്‍വതനിരകളില്‍ സ്ഥിതി ചെയ്യുന്ന മനോഹരമായ ഗ്രാമങ്ങള്‍ക്കും താഴ്വരകള്‍ക്കും പേരുകേട്ട പ്രദേശമാണിത്.

 

ഭൂകമ്പബാധിത പ്രദേശങ്ങളില്‍ നിന്നുള്ള അല്‍ജസീറയുടെ സമഗ്ര കവറേജും വിവിധ വാര്‍ത്ത ഏജന്‍സികള്‍ പുറത്തുവിട്ട ചിത്രങ്ങളും കാണാം.

അമിസ്മിസില് രക്ഷാപ്രവര്‍ത്തനം നടത്തുന്ന ദ്രുതകര്‍മ സേനാംഗങ്ങള്‍.
ഭൂകമ്പത്തില്‍ തകര്‍ന്ന തന്റെ ഗ്രാമത്തില്‍ തിരച്ചില്‍ നടത്തുന്ന പെണ്‍കുട്ടി.
മറാകിഷില്‍ തന്റെ കുഞ്ഞുമായി ഗ്രാമത്തിലെത്തിയ സ്ത്രീ.
ഭൂകമ്പത്തില്‍ തകര്‍ന്ന തങ്ങളുടെ വീടുകളില്‍ നിന്നും കിട്ടിയ സാധനങ്ങള്‍ ശേഖരിക്കുന്ന യുവാക്കള്‍.
ടെന്റുകളില്‍ ഭക്ഷണം പാകം ചെയ്യുന്ന സ്ത്രീകള്‍.
ഭൂകമ്പത്തില്‍ വീട് നഷ്ടപ്പെട്ടവര്‍ക്കായി തയാറാക്കിയ ടെന്റുകള്‍.
അമിസ്മിസിലെ തകര്‍ന്ന തങ്ങളുടെ വീടിനടുത്ത് നിന്നും കിട്ടിയ സാധനങ്ങള്‍ വാനിലേക്ക് മാറ്റുന്ന കുടുംബം.
ഭൂകമ്പത്തെത്തുടര്‍ന്ന് അമിസ്മിസ് നഗരത്തിലെ ടെന്റില്‍ കഴിയുന്ന കുടുംബം പ്രഭാതഭക്ഷണം കഴിക്കുന്നു.
ടെന്റുകളില്‍ കഴിയുന്ന സ്ത്രീകള്‍.
ഭൂകമ്പത്തില്‍ വീട് നഷ്ടപ്പെട്ടവര്‍ക്കായി തയാറാക്കിയ ടെന്റുകള്‍.
നടപ്പാതയില്‍ തുണികൊണ്ട് മറച്ചുകെട്ടിയ ടെന്റില്‍ വിശ്രമിക്കുന്നവര്‍.
കിട്ടിയ സാധനങ്ങളുമായി ഭൂകമ്പപ്രദേശത്ത് നിന്നും മടങ്ങുന്നവര്‍.
ഭൂകമ്പം ബാധിച്ച പഴയ മറാകിഷ് നഗരമായ മദീനയിലെ തകര്‍ന്ന തന്റെ വീടിന്റെ മുന്നില്‍ ഇരിക്കുന്ന മൗലായ് തായിബ്.

Related Articles