Current Date

Search
Close this search box.
Search
Close this search box.

പെറുവിലെ ലിമ നഗരത്തിലെ ചത്വരത്തിന് ഫലസ്തീന്റെ പേര് നല്‍കി

ലിമ: പെറു തലസ്ഥാനമായ ലിമയിലെ തെരുവിന് ഫലസ്തീന്റെ പേര് നല്‍കിയതിന് പിന്നാലെ ശക്തമായ പ്രതിഷേധവുമായി ഇസ്രായേല്‍ രംഗത്തെത്തി. തിങ്കളാഴ്ചയാണ് പെറുവിലെ സാന്‍ ബറോജ ജില്ലയിലെ ചത്വരത്തിന് പ്ലാസ ഫലസ്തീന എന്ന പേര് നല്‍കിയത്. ഇതിന്റെ ഉദ്ഘാടനം ലിമ മേയര്‍ മാര്‍കോ അന്റോണിയോ വാര്‍ഗസ് നിര്‍വഹിച്ചു. പിന്നാലെ പെറുവിലെ ഇസ്രായേല്‍ അംബാസിഡര്‍ അസഫ് ലിച്‌ലവിച്ച് കടുത്ത അപലനവുമായി രംഗത്തെത്തി. ഫേസ്ബുക്ക് പോസ്റ്റിലൂടെയാണ് അദ്ദേഹം വിമര്‍ശനമുന്നയിച്ചത്.

അതേസമയം, പെറുവിലെ ഫലസ്തീന്‍ എംബസി ഇസ്രായേല്‍ അംബാസിഡറുടെ പ്രസ്താവനയെ അപലപിച്ചും രംഗത്തെത്തി. സ്വതന്ത്രവും പരമാധികാരവും ഇസ്രായേല്‍ അധിനിവേശത്തില്‍ നിന്നും മോചനം തേടിയുള്ള ഫലസ്തീനുള്ള പിന്തുണ അറിയിച്ചാണ് പെറു ചത്വരത്തിന് ഇത്തരത്തില്‍ പേര് നല്‍കിയത്.

Related Articles