Current Date

Search
Close this search box.
Search
Close this search box.

സ്‌നേഹത്തണലായി പീപ്പിള്‍സ് വില്ലേജ് സമര്‍പ്പിച്ചു

വയനാട്: പത്തുമല ഉരുള്‍പൊട്ടല്‍ ദുരന്ത ബാധിതര്‍ക്ക് പീപ്പിള്‍സ് ഫൗണ്ടേഷന്റെ നേതൃത്വത്തില്‍ കാപ്പംകൊല്ലിയില്‍ നിര്‍മ്മിച്ച പീപ്പിള്‍സ് വില്ലേജിന്റെ ഉദ്ഘാടനവും 14 വീടുകളുടെ സമര്‍പ്പണവും ജമാഅത്തെ ഇസ്‌ലാമി കേരള ജനറല്‍ സെക്രട്ടറി വി.ടി അബ്ദുല്ലകോയ തങ്ങള്‍ നിര്‍വ്വഹിച്ചു. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ഷംസാദ് മരയ്ക്കാര്‍ ചടങ്ങില്‍ മുഖ്യാഥിതിയായിരുന്നു.

പീപ്പിള്‍സ് ഫൗണ്ടേഷന്‍ സെക്രട്ടറി എം.അബ്ദുല്‍ മജീദ് പദ്ധതി വിശദീകരിച്ചു. ചെയര്‍മാന്‍ എം.കെ മുഹമ്മദലി അധ്യക്ഷത വഹിച്ചു. ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് ഓമന രമേഷ്, ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് നസീമ ടീച്ചര്‍, പി.പി. മുഹമ്മദ് ബഷീര്‍, മുസ്ലിം ലീഗ് ജില്ലാ പ്രസിഡന്റ് പി.പി.എ കരീം, ഹാരിസ് ചെമ്പോത്തറ, മുന്‍ പഞ്ചായത്ത് പ്രസിഡന്റ് കെ.കെ സഹദ്,കോണ്‍ഗ്രസ്സ് നേതാവ് പി.കെ അനില്‍ കുമാര്‍, തഹസില്‍ദാര്‍ ഹാരിസ് എന്നിവര്‍ സംസാരിച്ചു. ജമാഅത്തെ ഇസ്‌ലാമി ജില്ലാ പ്രസിഡന്റ് ടി.പി യൂനുസ് സ്വാഗതവും, നവാസ് പൈങ്ങോട്ടായി നന്ദിയും പറഞ്ഞു.

Related Articles