Current Date

Search
Close this search box.
Search
Close this search box.

വഴിയോര കച്ചവടക്കാര്‍ക്ക് തൊഴില്‍ പരിശീലനവും ധനസഹായവും

കോഴിക്കോട്: കോവിഡ് 19 മൂലം പ്രയാസം നേരിടുന്നവര്‍ക്ക് ആശ്വാസം നല്‍കുന്ന പീപ്പിള്‍സ് ഫൗണ്ടേഷന്റെ ‘തണലൊരുക്കാം ആശ്വാസമേകാം’ പദ്ധതിയുടെ ഭാഗമായി വഴിയോര കച്ചവടക്കാര്‍ക്ക് തൊഴില്‍ പരിശീലനവും ധനസഹായവും നല്‍കി. കോഴിക്കോട് ബീച്ച്, ബേപ്പൂര്‍, ഫറോക്ക് മേഖലയിലെ വഴിയോര കച്ചവടക്കാര്‍ക്കാണ് പദ്ധതിയിലൂടെ തൊഴില്‍ പരിശീലനവും, ധനസഹായവും നല്‍കിയത്.

കോഴിക്കോട് വിദ്യാര്‍ത്ഥി ഭവനം ഓഡിറ്റോറിയത്തില്‍ വെച്ച് നടന്ന പരിപാടി ജമാഅത്തെ ഇസ്‌ലാമി സെക്രട്ടറി ശൈഖ് മുഹമ്മദ് കാരക്കുന്ന് ഉദ്ഘാടനം ചെയ്തു. അധ്വാനവും കച്ചവടവും മഹത്തരമാണ്, വിശ്വസ്തതയും സത്യസന്ധതയും പുലര്‍ത്തുമ്പോഴാണ് അത് കൂടുതല്‍ മഹത്തരമാവുക. തീരുമാനവും ഇച്ഛാശക്തിയും അധ്വാനവും ഉണ്ടായാല്‍ ജീവിതത്തില്‍ നമുക്ക് വിജയത്തിലേക് എത്താന്‍ കഴിയുമെന്നും അദ്ദേഹം പറഞ്ഞു. സമൂഹത്തിന്റെ വിവിധ മേഖലയില്‍ ഉള്ളവരെ ഉയര്‍ച്ചയിലേക്ക് എത്തിക്കാന്‍ പ്രചോദനമാവുകയാണ് പീപ്പിള്‍സ് ഫൗണ്ടേഷനെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

ജമാഅത്തെ ഇസ്‌ലാമി കോഴിക്കോട് സിറ്റി പ്രസിഡന്റ് ഫൈസല്‍ പൈങ്ങോട്ടായി ചടങ്ങില്‍ അധ്യക്ഷത വഹിച്ചു. പീപ്പിള്‍സ് ഫൗണ്ടേഷന്‍ സെക്രട്ടറി എം.അബ്ദുല്‍ മജീദ് പരിശീലന ക്ലാസ്സ് നയിച്ചു. പീപ്പിള്‍സ് ഫൗണ്ടേഷന്‍ കോഴിക്കോട് സിറ്റി കോഡിനേറ്റര്‍ റസാഖ് മാത്തോട്ടം, വഴിയോര കച്ചവട ക്ഷേമ സമിതി എഫ്.ഐ.ടി.യു ജില്ലാ പ്രസിഡന്റ് എം.എ ഖയ്യൂം എന്നിവര്‍ ആശംസകള്‍ അര്‍പ്പിച് സംസാരിച്ചു. പീപ്പിള്‍സ് ഫൗണ്ടേഷന്‍ എക്‌സിക്യൂട്ടീവ് ഡയറക്ടര്‍ ഹമീദ് സാലിം സ്വാഗതവും, പ്രൊജക്റ്റ് കോഡിനേറ്റര്‍ സുഹൈര്‍ നന്ദിയും പറഞ്ഞു.

Related Articles