Current Date

Search
Close this search box.
Search
Close this search box.

പീപ്പിള്‍സ് ഫൗണ്ടേഷന്‍ അജയനും കുടുംബത്തിനും നിര്‍മ്മിക്കുന്ന വീടിന് ശിലയിട്ടു

ഇടുക്കി: പീപ്പിള്‍സ് ഫൗണ്ടേഷന്‍ അജയനും കുടുംബത്തിനും നിര്‍മ്മിച്ചു നല്‍കാമെന്നേറ്റ വീടിന്റെ ശിലാസ്ഥാപനം നടത്തി. നെടുങ്കണ്ടം – കോമ്പയാര്‍ റോഡില്‍ ആലും മൂട്ടില്‍ ടെക്‌സ്‌റ്റൈല്‍സ് ഉടമ നസീര്‍ സൗജന്യമായി നല്‍കിയ അഞ്ച് സെന്റ് സ്ഥലത്താണ് വീട് നിര്‍മ്മിക്കുന്നത്. പതിനേഴും, പതിമൂന്നും വയസ്സുള്ള രണ്ട് പെണ്‍മക്കളും, പതിനഞ്ച് വയസുള്ള മകനുമടക്കം മൂന്നു മക്കളും ഭാര്യയും അജയനും അടങ്ങുന്ന കുടുംബം അന്തിയുറങ്ങുന്നത് നിലം പൊത്താറായ ഷെഡിലാണ്.

ഫെബ്രുവരി ആദ്യ വാരത്തില്‍ അജയന്റെയും കുടുംബത്തിന്റെയും ദുരവസ്ഥയെ കുറിച്ച വാര്‍ത്ത പത്രങ്ങളില്‍ വന്നതിനെ തുടര്‍ന്ന് പീപ്പിള്‍സ് ഫൗണ്ടേഷന്‍ ഭാരവാഹികള്‍ കുടുംബത്തെ സന്ദര്‍ശിക്കുകയും വീട് നിര്‍മ്മിച്ച് നല്‍കുമെന്ന് ഉറപ്പ് നല്‍കുകയും ചെയ്തിരുന്നു. പൊതു ജനങ്ങളുടെ സഹകരണത്തോടെയാണ് വീട് നിര്‍മ്മിക്കുന്നത്. അജയന്‍ കൂലി പണി എടുത്താണ് കുടുംബം പോറ്റുന്നത്. പീപ്പിള്‍സ് ഫൗണ്ടേഷന്‍ പ്രതിനിധിയും വീട് നിര്‍മ്മാണ കമ്മിറ്റി കണ്‍വീനറുമായ ഇ.എച് മുഹമ്മദ് ബഷീര്‍ വീടിന് തറക്കല്ലിട്ടു. വീട് നിര്‍മ്മാണ കമ്മിറ്റി ചെയര്‍മാന്‍ എം.എസ് ഷാജി, നൗഷാദ് ആലും മൂട്ടില്‍, സി.എം വിന്‍സെന്റ്, നസീര്‍ ആലും മൂട്ടില്‍, മുന്‍ പഞ്ചായത്ത് പ്രസിഡന്റ് ടി.മോഹനന്‍, സലാം എന്നിവര്‍ ചടങ്ങില്‍ പങ്കെടുത്തു.

Related Articles