Current Date

Search
Close this search box.
Search
Close this search box.

പീപ്പിള്‍സ് ഫൗണ്ടേഷന്‍ പി.പി.ഇ കിറ്റുകള്‍ കൈമാറി

കോഴിക്കോട്: കോവിഡ്19 പ്രതിരോധ പ്രവര്‍ത്തനങ്ങളുടെ ഭാഗമായി പീപ്പിള്‍സ് ഫൗണ്ടേഷന്‍ കോഴിക്കോട് മെഡിക്കല്‍ കോളേജ് ഹോസ്പിറ്റലിന് 100 പി.പി.ഇ കിറ്റുകള്‍ കൈമാറി കൈമാറി. മെഡിക്കല്‍ കോളേജ് ഹോസ്പിറ്റല്‍ സൂപ്രണ്ട് ഡോ.സജിത്കുമാര്‍ കിറ്റുകള്‍ ഏറ്റുവാങ്ങി.

പീപ്പിള്‍സ് ഫൗണ്ടേഷന്‍ ജില്ലാ കോ-ഓഡിനേറ്റര്‍ ആര്‍.കെ അബ്ദുല്‍ മജീദ്, അഡീഷനല്‍ സൂപ്രണ്ട് ഡോ-സു നില്‍കുമാര്‍, ആര്‍.എം.ഒ- ഡോ- രജ്ഞിനി, കനിവ് മെഡിക്കല്‍ കോളേജ് സെക്രട്ടറി ശരീഫ് കുറ്റിക്കാട്ടൂര്‍ എന്നിവര്‍ സംബന്ധിച്ചു.
കാസര്‍കോട് മെഡിക്കല്‍ കോളേജിനും 100 പി.പി.ഇ കിറ്റുകള്‍ കൈമാറി. ജില്ലാ കോഡിനേറ്റര്‍ പി.എസ് അബ്ദുല്ലക്കുഞ്ഞി ജില്ലാ കലക്ടര്‍ ഡോ. സജിത് ബാബുവിന് കിറ്റുകള്‍ കൈമാറി. ഡെപ്യൂട്ടി ഡി.എം.ഒ ഡോ. മനോജ് കുമാര്‍, ജമാഅത്തെ ഇസ്ലാമി ജില്ലാ അസി.സെക്രട്ടറി ബി.കെ മുഹമ്മദ് കുഞ്ഞി, ഏരിയാ പ്രസിഡന്റ് അബ്ദുല്‍ സലാം എരുതുംകടവ്, സി.എ യൂസുഫ് എന്നിവര്‍ സംബന്ധിച്ചു. നേരത്തെ എറണാകുളം കളമശ്ശേരി മെഡിക്കല്‍ കോളേജിലേക്കും 100 പി.പി.ഇ കിറ്റുകള്‍ നല്‍കിയിരുന്നു.

Related Articles