Current Date

Search
Close this search box.
Search
Close this search box.

പീപ്പിള്‍സ് ന്യൂസ് ഓണ്‍ലൈന്‍ ബുള്ളറ്റിന്‍ പ്രകാശനം ചെയ്തു

കോഴിക്കോട്: പീപ്പിള്‍സ് ഫൗണ്ടേഷന്റെ ഓണ്‍ലൈന്‍ വാര്‍ത്താ ബുള്ളറ്റിന്‍ ‘പീപ്പിള്‍സ് ന്യൂസ്’ ജമാഅത്തെ ഇസ്‌ലാമി കേരള അമീര്‍ എം.ഐ അബ്ദുല്‍ അസീസ് സ്വിച്ച് ഓണ്‍ ചെയ്തു. കേരളത്തിലെ സാമൂഹിക സേവന മേഖലയില്‍ സജീവ സാന്നിധ്യമായ പീപ്പിള്‍സ് ഫൗണ്ടേഷന്‍ നിര്‍വ്വഹിക്കുന്ന പ്രവര്‍ത്തനങ്ങളെ കൂടുതല്‍ ജനങ്ങളിലേക്ക് എത്തിക്കുക എന്നതാണ് ബുള്ളറ്റിന്‍ ലക്ഷ്യംവെക്കുന്നത്. പീപ്പിള്‍സ് ഫൗണ്ടേഷന്‍ സെക്രട്ടറി പി.സി ബഷീര്‍, അഡ്മിനിസ്‌ട്രേറ്റര്‍ സാലിം എന്നിവര്‍ സംബന്ധിച്ചു.

പീപ്പിള്‍സ് ഫൗണ്ടേഷന്റെ പ്രളയാനന്തര പുനര്‍നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ ഇതിനോടകം തന്നെ ആരംഭിച്ചു കഴിഞ്ഞു. 500 വീടുകളുടെ നിര്‍മ്മാണ പ്രവര്‍ത്തനത്തിന്റെ ഭാഗമായി വയനാട് പനമരത്തെ ടൗണ്‍ഷിപ്പ് പദ്ധതി ഉദ്ഘാടനം ബഹു.മന്ത്രി കടന്നപള്ളി രാമചന്ദ്രന്‍ നേരത്തെ നിര്‍വ്വഹിച്ചിരുന്നു.

Related Articles