Current Date

Search
Close this search box.
Search
Close this search box.

പീപ്പിൾസ് ഫെലോഷിപ്പ് പ്രോഗ്രാമിന് അപേക്ഷ ക്ഷണിച്ചു

കോഴിക്കോട് : പീപ്പിൾസ് ഫൗണ്ടേഷന്റെ ഈ വർഷത്തെ ഫെലോഷിപ്പ് പ്രോഗ്രാമിന് അപേക്ഷ ക്ഷണിച്ചു. ഹയർ സെക്കണ്ടറി രണ്ടാം വർഷ വിദ്യാർത്ഥികൾക്കും, പൂർത്തിയാക്കിയവർക്കും, ഡിഗ്രി രണ്ടാം വർഷ വിദ്യാർത്ഥികൾക്കും ഓൺലൈനായി അപേക്ഷ സമർപ്പിക്കാം. ടാലന്‍റ്  എക്സാം, ഓറിയന്റേഷൻ ക്യാമ്പ്, പേർസണൽ ഇന്റർവ്യൂ എന്നിവയുടെ അടിസ്‌ഥാനത്തിലായിരിക്കും അർഹരായവരെ തിരഞ്ഞെടുക്കുക. പ്രൈവറ്റ് – വിദൂര വിദ്യാഭ്യാസ സംവിധാനത്തിലൂടെ  പഠനം നടത്തുന്നവർക്കും അപേക്ഷ നൽകാം.
സോഷ്യൽ സയൻസ്, മീഡിയ, നിയമം, മാനേജ്മെൻറ്, പ്യുവർ സയൻസ് മേഖലകളിലെ ഉന്നത പഠനത്തിനാണ് ഫെലോഷിപ്പ് അനുവദിക്കുക. തീരദേശ – മലയോര – ചേരി – ലക്ഷം വീട് കോളനി പ്രദേശങ്ങളിലെ വിദ്യാർത്ഥികൾക്ക് പ്രത്യേക പരിഗണന ഉണ്ടായിരിക്കും. അപേക്ഷ സമർപ്പിക്കേണ്ട അവസാന തിയ്യതി 2023 ജനുവരി 10. ഫെലോഷിപ്പ് പ്രോഗ്രാമിന്റെ ആദ്യപടിയായ ടാലന്‍റ്  എക്സാം ജനുവരി 15 ന് 12 ജില്ലകളിലെ 14 സെന്ററുകളിലായി നടക്കും. അപേക്ഷകർ എസ്.സി/എസ്.ടി/ഒ.ബി.സി വിഭാഗത്തിൽ ഉൾപെട്ടവരായിരിക്കണം, യോഗ്യതാ പരീക്ഷയിൽ (എസ്.എസ്.എൽ.സി / പ്ലസ്ടു) 50% മാർക്ക് നേടിയിരിക്കണം, കുടുംബ വാർഷിക വരുമാനം നാല് ലക്ഷം രൂപയിൽ കവിയാൻ പാടില്ല. കൂടുതൽ വിവരങ്ങൾക്ക് www.peoplesfoundation.org, ഫോൺ: 9846888700, 0495 – 2743701.

Related Articles