Current Date

Search
Close this search box.
Search
Close this search box.

ഇന്ധനവില വര്‍ധനക്കെതിരെ ജനം തെരുവില്‍; ജോര്‍ദാനില്‍ കൂട്ട അറസ്റ്റ്

അമ്മാന്‍: ഇന്ധനവില വര്‍ധനക്കെതിരെയുള്ള പ്രതിഷേധത്തില്‍ പങ്കെടുത്ത നിരവധി പേരെ ജോര്‍ദാന്‍ സുരക്ഷാ അധികൃതര്‍ അറസ്റ്റ് ചെയ്തു. വിവിധ പ്രദേശങ്ങളിലെ അതിക്രമങ്ങള്‍ കൈകാര്യം ചെയ്തതായും ഇത്തരം പ്രവര്‍ത്തനങ്ങളിലേര്‍പ്പെട്ട 44 പേരെ അറസ്റ്റ് ചെയ്തതായും പൊതു സുരക്ഷാ ഡയറ്‌ക്ടേറേറ്റ് ശനിയാഴ്ച പ്രസ്താവനയില്‍ അറിയിച്ചു. അതിക്രമങ്ങളും നശീകരണ പ്രവര്‍ത്തനങ്ങളും രാജ്യ സുരക്ഷക്ക് അപകടം സൃഷ്ടിക്കുമെന്ന് അത് അനുവദിക്കില്ലെന്നും ജോര്‍ദാന്‍ രാജാവ് അബ്ദുല്ല രണ്ടാമന്‍ പറഞ്ഞു.

രാജ്യത്തിനെതിരെ ആയുധം ഉയര്‍ത്തുകയും പൊതുമുതല്‍ നശിപ്പിക്കുകയും ചെയ്യുവര്‍ക്കെതിരെ ശക്തമായ നടപടി സ്വീകരിക്കും. കുറ്റവാളികള്‍ക്ക് ശിക്ഷ ലഭിക്കുന്നതുവരെ താന്‍ വിശ്രമിക്കില്ലെന്നും അബ്ദുല്ല രണ്ടാമന്‍ കൂട്ടിച്ചേര്‍ത്തു.

രാജ്യത്ത് തുടരുന്ന പ്രതിഷേധത്തില്‍ 49 സുരക്ഷാ ഉദ്യോഗസ്ഥര്‍ക്ക് പരിക്കേല്‍ക്കുകയും 70 പൊതു സുരക്ഷാ വാഹനങ്ങളും 90ലധികം പൗരന്മാരുടെ വാഹനങ്ങളും ആക്രമിക്കപ്പെട്ടു -അല്‍ജസീറ ശനിയാഴ്ച റിപ്പോര്‍ട്ട് ചെയ്തു. വെള്ളിയാഴ്ച നടന്ന പ്രതിഷേധത്തില്‍ മആന്‍ പൊലീസ് മേധാവി അബ്ദുര്‍റസാഖ് അദ്ദലാബീഹ് തലക്ക് വെടിയേറ്റ് കൊല്ലപ്പെട്ടിരുന്നു.

???? വാട്‌സാപ് ഗ്രൂപ്പില്‍ അംഗമാകാന്‍????: https://chat.whatsapp.com/CtdeYjAfwas90JeGabX9H0

Related Articles