Current Date

Search
Close this search box.
Search
Close this search box.

ജാമിഅഃ നൂരിയ്യഃ വാര്‍ഷിക സനദ് ദാന സമ്മേളനം: ഫൈസാബാദ് ഒരുങ്ങി

പെരിന്തല്‍മണ്ണ:പട്ടിക്കാട് ജാമിഅഃ നൂരിയ്യയുടെ വാര്‍ഷിക സംഗമത്തിന് ഫൈസാബാദ് പി.എം.എസ്.എ പൂക്കോയ തങ്ങള്‍ നഗര്‍ ഒരുങ്ങി. നാളെ (ബുധന്‍) ആരംഭിക്കുന്ന 56ാം വാര്‍ഷിക 54ാം സനദ്ദാന സമ്മേളനം ജനുവരി 13ന് സമാപിക്കും. കര്‍മ്മരംഗത്തേക്കിറങ്ങുന്ന മുവ്വായിരം ആമില വളണ്ടിയര്‍മാരുടെ സമര്‍പ്പണവും നടക്കും. 239 വിദ്യാര്‍ത്ഥികളാണ് ഈ വര്‍ഷം സനദ് സ്വീകരിക്കുന്നത്.

ബുധന്‍ വൈകിട്ട് നാല് മണിക്ക് പാണക്കാട് സയ്യിദ് ഹൈദരലി ശിഹാബ് തങ്ങള്‍ പതാക ഉയര്‍ത്തുന്നതോടെ സമ്മേളനത്തിന് തുടക്കമാവും. സയ്യിദ് മുഫ്തി ആലേ റസൂല്‍ ഹബീബ് ഹാശിമി (ഒഡീഷ) പ്രഥമ സമ്മേളനം ഉദ്ഘാടനം ചെയ്യും. സയ്യിദ് സാദിഖലി ശിഹാബ് തങ്ങള്‍ അധ്യക്ഷത വഹിക്കും. പി.അബ്ദുല്‍ ഹമീദ് എം.എല്‍.എ, ഡോ. ബഹാഉദ്ദീന്‍ മുഹമ്മദ് ഫൈസി നദ്‌വി, ഹകീം ഫൈസി ആദൃശ്ശേരി, എ.വി അബ്ദുറഹ്മാന്‍ മുസ്‌ലിയാര്‍ നന്തി, സയ്യിദ് ആബിദ് ഹുസൈന്‍ തങ്ങള്‍ എം.എല്‍.എ, അഡ്വ. എന്‍. ശംസുദ്ദീന്‍ എം.എല്‍.എ, അഡ്വ. എം.ഉമര്‍ എം.എല്‍.എ, സി.എച്ച് ത്വയ്യിബ് ഫൈസി പ്രസംഗിക്കും. തുടര്‍ന്ന് നടക്കുന്ന അച്ചീവ്‌മെന്റ് സെഷന്‍ പി.വി അബ്ദുല്‍ വഹാബ് എം.പി ഉദ്ഘാടനം ചെയ്യും. കാലിക്കറ്റ് യൂണിവേഴ്‌സിറ്റി റജിസ്ട്രാര്‍ പ്രൊഫ. അബ്ദുല്‍ മജീദ് അവാര്‍ഡ് ദാനം നടത്തും.

7.30ന് നടക്കുന്ന ഇസ്തിഖാമ സെഷന്‍ സയ്യിദ് അബ്ബാസലി ശിഹാബ് തങ്ങളുടെ അദ്ധ്യക്ഷതയില്‍ പ്രൊഫ. കെ. ആലിക്കുട്ടി മുസ്‌ലിയാര്‍ ഉദ്ഘാടനം ചെയ്യും. ആദര്‍ശ വ്യതിയാനത്തിന്റെ ചരിത്രവും വര്‍ത്തമാനവും എന്ന വിഷയത്തില്‍ നടക്കുന്ന ചര്‍ച്ചക്ക് മുസ്ഥഫ അശ്‌റഫി കക്കുപ്പടി, എം.ടി അബൂബക്കര്‍ ദാരിമി, മുസ്ഥല്‍ ഫൈസി ചര്‍ച്ചക്ക് നേതൃത്വം നല്‍കും.
10ന് വ്യാഴം കാലത്ത് 9.30ന് നടക്കുന്ന മുല്‍തഖദ്ദാരിസീന്‍ ദര്‍സ് വദ്യാര്‍ത്ഥികളുടെ സംസ്ഥാനതല സംഗമം പാണക്കാട് സയ്യിദ് ബശീറലി ശിഹാബ് തങ്ങളുടെ അധ്യക്ഷതയില്‍ സമസ്ത ട്രഷറര്‍ സി.കെ.എം സാദിഖ് മുസ്‌ലിയാര്‍ ഉദ്ഘാടും ചെയ്യും. എം.അലി എം.എല്‍.എ, അഡ്വ. എം. ഉമര്‍ എം.എല്‍.എ സംസാരിക്കും. ഡോ. സാലിം ഫൈസി, ഓണംമ്പിള്ളി മുഹമ്മദ് ഫൈസി വിഷയമവതരിപ്പിക്കും. കാലത്ത് 10 മണിക്ക് വേദി രണ്ടില്‍ നടക്കുന്ന തദ്‌രീസ് ടേബിള്‍ ടോക്ക് അസ്ഗറലി ഫൈസി പട്ടിക്കാടിന്റെ അധ്യക്ഷതയില്‍ വാക്കോട് മൊയ്തീന്‍ കുട്ടി മുസ്‌ലിയാര്‍ ഉദ്ഘാടനം ചെയ്യും. അബ്ദുല്‍ ലത്തീഫ് ഫൈസി പാതിരമണ്ണ ചര്‍ച്ചക്ക് നേതൃത്വം നല്‍കും. ദര്‍സ് പഠനകാലത്തെ ഭൗതിക വിദ്യാഭ്യാസം എന്ന വിഷയത്തിലാണ് ചര്‍ച്ച സംഘടിപ്പിക്കുന്നത്.

ഉച്ചക്ക് രണ്ട് മണിക്ക് നടക്കുന്ന ഇന്‍സ്‌പെയര്‍ സെഷന്‍ കെ.പി.സി തങ്ങള്‍ വല്ലപ്പുഴ ഉദ്ഘാടനം ചെയ്യും. സയ്യിദ് സാബിഖലി ശിഹാബ് തങ്ങള്‍ അധ്യക്ഷത വഹിക്കും. അബ്ദുറഹ്മാന്‍ ഫൈസി അരിപ്ര, അബ്ദുല്‍ ഗഫൂര്‍ അന്‍വരി ക്ലാസെടുക്കും. 4.30ന് നടക്കുന്ന പഠനം സെഷനില്‍ അബ്ദുന്നാസര്‍ ഹയ്യ് ശിഹാബ് തങ്ങള്‍ അധ്യക്ഷത വഹിക്കും. കോട്ടുമല മൊയ്തീന്‍കുട്ടി മുസ്‌ലിയാര്‍ ഉദ്ഘാടനം ചെയ്യും. യാത്രയിലെ കര്‍മ്മ ശാസ്ത്രം, വുശുദ്ധ ഖുര്‍ആന്റെ ദഅ്‌വാ രീതീ ശാസ്ത്രം എന്നീ വിഷയങ്ങളെ കുറിച്ച് നടക്കുന്ന ചര്‍ച്ചക്ക് ഹംസ ഫൈസി അല്‍ ഹൈതമി നേതൃത്വം നല്‍കും. വൈകിട്ട് 6.30ന് നടക്കുന്ന മജ്‌ലിസുന്നൂര്‍ ആത്മീയ സംഗമത്തിന് സയ്യിദ് ഹൈദരലി ശിഹാബ് തങ്ങള്‍ നേതൃത്വം നല്‍കും. സയ്യിദ് മുഹമ്മദ് കോയ ജമലുല്ലൈലി തങ്ങള്‍ ആമുഖ ഭാഷണം നിര്‍വ്വഹിക്കും. ഏലംകുളം ബാപ്പു മുസ്‌ലിയാര്‍ ഉദ്‌ബോധന പ്രസംഗം നിര്‍വ്വഹിക്കും.

11ന് വെള്ളി വൈകിട്ടി നാല് മണിക്ക് നാലിന് നടക്കുന്ന യൂണിറ്റി കോണ്‍ഫ്രന്‍സ്. സയ്യിദ് മുനവ്വറലി ശിഹാബ് തങ്ങളുടെ അധ്യക്ഷതയില്‍ ഇ.ടി മുഹമ്മദ് ബഷീര്‍ എം.പി ഉദ്ഘാടനം ചെയ്യും. പി.സുരേന്ദ്രന്‍, കെ.എം ഷാജി എം.എല്‍.എ, എം.പി പ്രകാശ്, ടി.സിദ്ധീഖ്, സി.പി സൈതലവി, ഹബീബ് കോട്ടോപ്പാടം, അഡ്വ. അംജദ് ഫൈസി പ്രസംഗിക്കും.
വൈകിട്ട് 6.30ന് നടക്കുന്ന എന്‍വിറോണ്‍മെന്റ് സെഷന്‍ ഡോ. എം.കെ മുനീറിന്റെ അധ്യക്ഷതയില്‍ സ്പീക്കര്‍ പി. രാമകൃഷ്ണന്‍ ഉദ്ഘാടനം ചെയ്യും. കുസാറ്റ് സ്‌കൂള്‍ ഓഫ് എന്‍വിറോണ്‍മെന്റല്‍ സ്റ്റഡീസ് ഡയറക്ടര്‍ ഡോ. ശിവാനന്ദന്‍ മുഖ്യാതിഥിയായിരിക്കും. റഫീഖ് സകരിയ്യ ഫൈസി കൂടത്തായി, സ്വലാഹുദ്ദീന്‍ ഫൈസി വല്ലപ്പുഴ, സി.ഹംസ സാഹിബ്, വി.കെ ഇബ്രാഹിം കുഞ്ഞ് എം.എല്‍.എ, സത്താര്‍ പന്തല്ലൂര്‍ പ്രസംഗിക്കും. വിഖായക്കുള്ള പ്രത്യേക പുരസ്‌കാര സമര്‍പ്പണവും നടക്കും.

12ന് ശനി കാലത്ത് 9ന് നടക്കുന്ന ജനജാഗരണം സെഷന്‍ എം.ടി അബ്ദുല്ല മുസ്‌ലിയാര്‍ ഉദ്ഘാടനം ചെയ്യും. പിണങ്ങോട് അബൂബക്കര്‍ അധ്യക്ഷത വഹിക്കും. ഹംസ റഹ്മാനി കൊണ്ടിപറമ്പ്, അബ്ദുസ്സലാം ഫൈസി ഒളവട്ടൂര്‍, ളിയാഉദ്ദീന്‍ ഫൈസി മേല്‍മുറി, ആസിഫ് ദാരിമി, ഹസന്‍ സഖാഫി പ്രസംഗിക്കും. 2 മണിക്ക് കോഡ് ഓഫ് കോണ്‍ടാക്ട് നടക്കും. മുസ്ഥഫ മാസ്റ്റര്‍ മുണ്ടുപാറ, നാസര്‍ ഫൈസി കൂടത്തായി, സലീം എടക്കര പ്രസംഗിക്കും. 4.30ന് നടക്കുന്ന ഡെഡിക്കേഷന്‍ കോണ്‍ക്ലേവ് സയ്യിദ് മുഹമ്മദ് ജിഫ്രി മുത്തുക്കോയ തങ്ങള്‍ ഉദ്ഘാടനം ചെയ്യും.

വൈകിട്ട് 6.30ന് നടക്കുന്ന നവോത്ഥാന സമ്മേളനം സയ്യിദ് ഹമീദലി ശിഹാബ് തങ്ങളുടെ അധ്യക്ഷതയില്‍ കെ.സി വേണുഗോപാല്‍ എം.പി ഉദ്ഘാടനം ചെയ്യും. കെ.ടി ഹംസ മുസ്‌ലിയാര്‍, കെ.എന്‍.എ ഖാദര്‍ എം.എല്‍.എ, ബശീര്‍ ഫൈസി ദേശമംഗലം, അഹ്മദ് ഫൈസി കക്കാട്, മുതീഉല്‍ ഹഖ് ഫൈസി പ്രസംഗിക്കും. കാലത്ത് 10 മണിക്ക് വേദി രണ്ടില്‍ അറബി ഭാഷാ സമ്മേളനം ഡോ. എന്‍.എ.എം അബ്ദുല്‍ ഖാദര്‍ ഉദ്ഘാടനം ചെയ്യും.

ഞായര്‍ കാലത്ത് 8.30ന് ടീന്‍സ് മീറ്റ് സയ്യിദ് റഷീദലി ശിഹാബ് തങ്ങളുടെ അധ്യക്ഷതയില്‍ അഡ്വ. ജാബിര്‍ അല്‍ അന്‍സി ഉദ്ഘാടനം ചെയ്യും. പി.സി ജാഫര്‍ ഐ.എ.എസ് മുഖ്യാതിഥിയായിരിക്കും. എസ്.വി മുഹമ്മദലി െ്രെടനിംഗ് പ്രോഗ്രാമിന് നേതൃത്വം നല്‍കും. ടി.വി ഇബ്രാഹിം എം.എല്‍.എ പ്രസംഗിക്കും. വേദി രണ്ടില്‍ 9.30ന് കന്നഡ സംഗമം നടക്കും. 11 മണിക്ക് നടക്കുന്ന നാഷണല്‍ മിഷന്‍ കോണ്‍ഫ്രന്‍സ് സയ്യിദ് മുഈനലി ശിഹാബ് തങ്ങളുടെ അധ്യക്ഷതയില്‍ ഉമര്‍ മുസ്‌ലിയാര്‍ കൊയ്യോട് ഉദ്ഘാടനം ചെയ്യും. അബ്ദുല്‍ ഗഫൂര്‍ ഖാസിമി, മൗലാനാ ഖമറുസ്സമാന്‍ (ബംഗാള്‍) പ്രസംഗിക്കും. റഈസ് അഹ്മദ്, ഡോ. പി.എ ഇബ്രാഹിം ഹാജി, സൈനുല്‍ ആബിദ് (സഫാരി) അതിഥികളാവും.

ഉച്ചക്ക് 2 മണിക്ക് നടക്കുന്ന ശരീഅത്ത് സമ്മേളനം മാണിയൂര്‍ അഹ്മദ് മൗലവി ഉദ്ഘാടനം ചെയ്യും. അഡ്വ. ഹാരിസ് ബീരാന്‍ മുഖ്യ പ്രഭാഷണം നടത്തും. ഡോ. സിദ്ധീഖ് അഹ്മദ് മുഖ്യാതിഥിയായിരിക്കും. ആദൃശ്ശേരി ഹംസക്കുട്ടി മുസ്‌ലിയാര്‍, കെ.എ റഹ്മാന്‍ ഫൈസി, മുജീബ് ഫൈസി പൂലോട്, അഡ്വ. ഫൈസല്‍ ബാബു പ്രസംഗിക്കും.2 മണിക്ക് ജാമിഅഃ ഓഡിറ്റോറിയത്തില്‍ ഓസ്‌ഫോജ്‌ന കണ്‍വെന്‍ഷന്‍ നടക്കും. ഉമര്‍ ഫൈസി മുക്കം കര്‍മ്മപദ്ധതി അവതരിപ്പിക്കും. 5.30ന് മൗലിദ് സദസ്സ് നടക്കും.

6.30ന് നടക്കുന്ന സമാപന സനദ്ദാന സമ്മേളനം സയ്യിദ് ഹൈദരലി ശിഹാബ് തങ്ങളുടെ അധ്യക്ഷതയില്‍ ബ്രൂണെ ഹൈക്കമ്മീഷണര്‍ ഹാജി സിദ്ദീഖലി ഉദ്ഘാടനം ചെയ്യും. ഡല്‍ഹി ഉപമുഖ്യമന്ത്രി മനീഷ് സിസോഡിയ, പത്മശ്രീ എം.എ യൂസുഫലി മുഖ്യാതിഥികളായിരിക്കും. സയ്യിദ് മുഹമ്മദ് ജിഫ്രി മുത്തുക്കോയ തങ്ങള്‍ മുഖ്യ പ്രഭാഷണം നടത്തും, ശൈഖുല്‍ ജാമിഅഃ കെ. ആലിക്കുട്ടി മുസ്‌ലിയാര്‍ സനദ്ദാന പ്രസംഗം നടത്തും. സയ്യിദ് സാദിഖലി ശിഹാബ് തങ്ങള്‍, പി.കെ കുഞ്ഞാലിക്കുട്ടി എം.പി, പി.കെ.പി അബ്ദുസ്സലാം മുസ്‌ലിയാര്‍, സി.കെ.എം സ്വാദിഖ് മുസ്‌ലിയാര്‍, എം.ടി അബ്ദുല്ല മുസ്‌ലിയാര്‍, എം.പി അബ്ദുസ്സമദ് സമദാനി, അബ്ദുസ്സമദ് പൂക്കോട്ടൂര്‍, അബ്ദുല്‍ ഹമീദ് ഫൈസി അമ്പലക്കടവ്, വി.മോയിമോന്‍ ഹാജി സംസാരിക്കും.

Related Articles